ന്യൂഡൽഹി: ആൾട്ട് ന്യൂസ് സ്ഥാപകനും മാദ്ധ്യമ പ്രവർത്തകനുമായ മുഹമ്മദ് സുബൈറിനെ ഡൽഹി പൊലീസ് അറസ്റ്റു ചെയ്തു. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ സഹപ്രവർത്തകൻ പ്രതീക് സിൻഹയ്ക്കൊപ്പം ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2020ൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവ് നിലവിലുള്ളപ്പോഴാണ് പൊലീസ് നടപടിയെന്നും മുൻകൂർ നോട്ടീസ് നൽകിയിരുന്നില്ലെന്നും പ്രതീക് സിൻഹ പറഞ്ഞു. മുഹമ്മദ് സുബൈറിന്റെ ഹനുമാൻ വിരുദ്ധ ട്വീറ്റുമായി ബന്ധപ്പെട്ടാണ് നടപടി. പൊലീസ് നടപടി സത്യത്തെ പ്രഹരിക്കലാണെന്ന് ശശി തരൂർ എം.പി പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |