ശ്രീനഗർ : ജമ്മു-കാശ്മീരിലെ അനന്ത്നാഗിൽ പൊലീസും സി.ആർ.പി.എഫും സംയുക്തമായി നടത്തിയ പട്രോളിംഗിനിടെ ഭീകരർ വെടിവച്ചു. വെടിവയ്പിൽ ഒരു പൊലീസുകാരന് പരിക്കേറ്റു. തുടർന്ന് പ്രദേശം ഉപരോധിക്കുകയും തെരച്ചിൽ ആരംഭിക്കുകയും ചെയ്തതായി കാശ്മീർ പൊലീസ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം ജമ്മു-കാശ്മീരിലെ സൈനിക ക്യാമ്പിൽ ചാവേറാക്രമണത്തിനെത്തിയ ലഷ്കർ ഭീകരരെ ചെറുത്ത നാല് സൈനികർ വീരമൃത്യു വരിച്ചിരുന്നു. സുബേദാർ രാജേന്ദ്ര പ്രസാദ്, റൈഫിൾമാൻമാരായ മനോജ് കുമാർ, ലക്ഷ്മണൻ, നിശാന്ത് മാലിക്ക് എന്നിവരാണ് വീരമൃത്യു വരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |