ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ജൂണിലാണ് ഒടുവിൽ കൊവിഡ് ബാധിച്ചത്. കൊവിഡ് മുക്തയായ ശേഷം ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സോണിയ ചികിത്സ തേടിയിരുന്നു. നാഷണൽ ഹെറാൾഡ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റിന്റെ ചോദ്യം ചെയ്യൽ ഇതേ തുടർന്ന് വൈകിയിരുന്നു.
പ്രിയങ്ക ഗാന്ധിക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രിയങ്കയ്ക്കും രണ്ടുമാസത്തിനകം രണ്ടാം തവണയാണ് രോഗം പിടിപെടുന്നത്. മല്ലികാർജ്ജുന ഖാർഗെ, മനു അഭിഷേക് സിംഗ്വി, പവൻ ഖേര തുടങ്ങിയ നേതാക്കൾക്കും രോഗം സ്ഥിരീകരിച്ചു. അടുത്തിടെ നടത്തിയ പ്രക്ഷോഭ പരിപാടികളിൽ നേതാക്കൾ ഒന്നിച്ച് ഇടപഴകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |