ന്യൂയോർക്ക് : യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പത്നി ജിൽ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചു. 71കാരിയായ ജില്ലിന് നേരിയ ലക്ഷണങ്ങളാണുള്ളതെന്നും സൗത്ത് കാരലീനയിൽ അവധിയാഘോഷത്തിനെത്തിയ ജിൽ അവിടെ സ്വകാര്യ വസതിയിൽ ഐസൊലേഷനിലാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു. രണ്ട് ടെസ്റ്റുകളിൽ ഫലം നെഗറ്റീവായ ശേഷം ജിൽ വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തും. ഫൈസറിന്റെ രണ്ട് ഡോസ് വാക്സിനും രണ്ട് ഡോസ് ബൂസ്റ്ററും ജിൽ സ്വീകരിച്ചിരുന്നു. ഓഗസ്റ്റ് 7ന് ജോ ബൈഡൻ കൊവിഡ് മുക്തനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |