ഗുണ: മദ്ധ്യപ്രദേശിലെ ഗുണ ജില്ലയിൽ ഒരു കുടുംബത്തിലെ മൂന്ന് പെൺകുട്ടികളെ മഴവെള്ളം നിറഞ്ഞ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കടിയകാല ഗ്രാമത്തിൽ ശനിയാഴ്ച വൈകിട്ടാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
അഞ്ചു മുതൽ ഏഴു വയസ് വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ഉച്ചയ്ക്കു ശേഷം വീട്ടിൽ നിന്ന് കൃഷിയിടത്തിലേക്ക് പോകാനിറങ്ങിയ കുട്ടികൾ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുട്ടികൾ കളിക്കുന്നതിനിടെ കാൽ തെറ്റി വീണതാകാമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്.പി പങ്കജ് ശ്രീവാസ്തവ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |