വഡോദര: 'ജയ് ശ്രീറാം" വിളിയുമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ ഗുജറാത്തിലെ വഡോദരയിൽ റാലി നടത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു റാലി. ഡൽഹിയിൽ നടന്ന ബുദ്ധമത ചടങ്ങിൽ ഡൽഹി മന്ത്രിയും ആം ആദ്മി നേതാവുമായ രാജേന്ദ്ര പാൽ ഗൗതമിന്റെ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് കെജ്രിവാളിന്റെ 'ജയ് ശ്രീ റാം" വിളി. ബി.ജെ.പി തന്നെ വെറുക്കുകയാണെന്നും അവർ ദൈവങ്ങളെ പോലും അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മാനും കെജ്രിവാളിനൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |