ന്യൂഡൽഹി:എല്ലാ പ്രാദേശിക ഭാഷകളിലും നിയമങ്ങൾ പ്രസിദ്ധീകരിക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് നിർദ്ദേശിച്ചു. എന്നാൽ കരട് നിയമ നിർമ്മാണങ്ങൾ അവതരിപ്പിക്കുന്നതിന് മുമ്പ് അവ പ്രസിദ്ധീകരിക്കാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്ന അശ്വനി കുമാർ ഉപാദ്ധ്യായ നൽകിയ ഹർജിയിലെ ആവശ്യം കോടതി നിരസിച്ചു. എന്നാൽ കരട് നിയമങ്ങൾ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്കോ ഭരണഘടന സ്ഥാപനങ്ങൾക്കോ വിട്ടുകൊടുത്തുകൊണ്ട് കോടതി ഹർജി തീർപ്പാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |