ന്യൂഡൽഹി: വായ്പയുടെ പേരിലുണ്ടായ തർക്കത്തിനൊടുവിൽ വയോധികയെ കൊലപ്പെടുത്തി മൃതദേഹം പ്രാദേശിക ശ്മശാത്തിൽ സംസ്കരിച്ചു. വടക്കു പടിഞ്ഞാറൻ ഡൽഹിയിലാണ് സംഭവം. മീന വർധവാൻ (54) ആണ് കൊല്ലപ്പെട്ടത്. ജനുവരി രണ്ടുമുതൽ ഇവരെ കാണാതായിരുന്നു. കൂലി തൊഴിലാളികൾക്കും മറ്റും പലിശക്ക് പണം കൊടുത്തിരുന്നു ഇവർ. കൊലപാതകവുമായി ബന്ധപ്പെട്ട് റെഹാൻ, മോബിൻ ഖാൻ, നവീൻ എന്നീ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പണം കടം കൊടുത്തവർ തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് അവർ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
പ്രതികളെയെല്ലാം കുടുംബ സുഹൃത്തുക്കളാണ്. ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ ഉപയോഗിച്ച ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജനുവരി രണ്ടിന് വീട്ടിൽ നിന്നിറങ്ങിയ മീനയെ കാണാതായതോടെയാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. മോബിനാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നാണ് കരുതുന്നത്. ചോദ്യം ചെയ്യലിൽ മോബിൻ കുറ്റം സമ്മതിച്ചു. ശ്മശാനത്തിന്റെ നടത്തിപ്പുകാരനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശമ്ശാനത്തിലെ പുസ്തകത്തിൽ പേര് രേഖപ്പെടുത്താത്തതാണ് പൊലീസിനെ സംശയത്തിലാക്കിയത്. പ്രതികൾ 5000 രൂപ കൊടുത്ത് ശ്മശാന നടത്തിപ്പുകാരനെ സ്വാധീനിച്ചതായും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |