പട്ന: ചില നേരങ്ങളിൽ സിനിമകളെപ്പോലും വെല്ലുന്നതാണ് പലരുടെയും പ്രണയം. പ്രണയത്തിന്റെ തീവ്രതകൊണ്ട് അവർ പല എടുത്തുചാട്ടവും കാണിക്കും. അത്തരമൊരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. കാമുകിയുടെ ഫോൺ ബിസി ആയതിനെ തുടർന്ന് യുവതി താമസിക്കുന്ന പ്രദേശത്തെ മുഴുവൻ വൈദ്യുതിയും കാമുകൻ വിച്ഛേദിക്കുന്നതാണ് വൈറലായ ദൃശ്യങ്ങളിൽ കാണുന്നത്.ബീഹാറിലാണ് സംഭവം.
കൈയിൽ വലിയൊരു പ്ലയറുമായി യുവാവ് വൈദ്യുത തൂണിൽ വലിഞ്ഞ് കയറുകയും ഒന്നിലധികം പ്രദേശത്തെ ഇലക്ട്രിക് വയറുകൾ പ്ലയർ ഉപയോഗിച്ച് മുറിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സാഹചര്യം പക്വമായി കൈകാര്യം ചെയ്യുന്നതിന് പകരം വൈദ്യുതി വിതരണം കട്ട് ചെയ്താണ് യുവാവ് തന്റെ നിരാശ പ്രകടിപ്പിച്ചത്.
വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ യുവാവിന് നേരെ ഒട്ടേറെ രസകരമായ കമന്റുകളാണ് പലരും കുറിച്ചത്. ഒരുപാട് കാമുകന്മാരെ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒരാൾ പ്രണയത്തിലാകുന്നത് ഇതാദ്യമാണെന്നാണ് വീഡിയോ കണ്ടവർ യുവാവിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്.
സാധാരണയായി ഒരു കാമുകൻ സ്വന്തം ഞരമ്പാണ് മുറിക്കുക. എന്നാൽ ഇയാൾ ഒരു പ്രദേശത്തിന്റെ മുഴുവൻ ഞരമ്പാണ് മുറിച്ചിരിക്കുന്നതെന്ന് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് കുറിച്ചു. ഹിന്ദി സിനിമകൾ കൂടുതൽ കാണുന്നതിന്റെ പ്രശ്നമാണെന്നും ചിലർ അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |