ന്യൂഡൽഹി: പഞ്ചാബിൽ രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കവേ ജലന്ധർ ലോക്സഭാ എംപിയും കോൺഗ്രസ് നേതാവുമായ സന്തോഖ് സിംഗ് ചൗധരി (76) ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണ് മരിച്ചു.
ജലന്ധ!*!റിലെ ഫില്ലൗറിൽ ഇന്നലെ രാവിലെ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. യാത്ര നിർത്തി രാഹുൽ ഗാന്ധിയും നേതാക്കളും ആശുപത്രിയിലെത്തി. പിന്നീട് വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഹൃദയാഘാതത്തിന് തൊട്ടുമുൻപ് അദ്ദേഹം രാഹുലിനൊപ്പം നടക്കുന്ന വീഡിയോ പുറത്തുവന്നു. സംസ്കാരം ഇന്ന് ധലിവാൽ ഗ്രാമത്തിൽ നടക്കും.
സംസ്കാര ചടങ്ങുകൾക്ക് ശേഷം ഭാരത് ജോഡോ യാത്ര പുനഃരാരംഭിക്കും
ചൗധരിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി, ചൗധരിയുടെ മരണം പാർട്ടിക്കും സംഘടനയ്ക്കും വലിയ ആഘാതമായെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി, ലോക്സഭാ സ്പീക്കർ ഓം ബിർള, പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ് തുടങ്ങിയവരും അനുശോചിച്ചു.
2014 മുതൽ ജലന്ധർ എംപിയാണ് ചൗധരി. പഞ്ചാബിൽ മന്ത്രിയായിരുന്നു. മകൻ വിക്രംജിത് സിംഗ് ചൗധരി ഫില്ലൗർ എംഎൽഎയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |