ന്യൂഡൽഹി: ഇൻഡോറിലേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുളളിൽ തന്നെ അടിയന്തരമായി ഡൽഹി വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കി. വിമാനത്തിന്റെ എഞ്ചിനുകളിലൊന്നിൽ തീപിടിക്കാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതോടെയാണ് തിരിച്ചിറക്കിയതെന്ന് എയർലൈൻ അറിയിച്ചു. എയർഇന്ത്യയുടെ എഐ2913 വിമാനമാണ് തിരിച്ചിറക്കിയത്.
വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയെന്നും ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എയർലൈൻ വ്യക്തമാക്കി. കൂടുതൽ പരിശോധന നടത്തുമെന്നും യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റി യാത്ര പുനരാരംഭിക്കുമെന്നും എയർലൈൻ അറിയിച്ചു. വ്യോമയാന നിയന്ത്രണ സ്ഥാപനമായ ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷനെ സംഭവത്തെക്കുറിച്ച് അറിയിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |