ഹൈദരാബാദ്: ഭക്ഷണ ഒാർഡറുമായി എത്തിയ സ്വിഗ്ഗി ജീവനക്കാരൻ വളർത്തുനായ ഓടിച്ചതിനെത്തുടർന്ന് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണുമരിച്ചു. ഹൈദരാബാദിലെ ബൻജാര ഹിൽസിലുള്ള ലുംബിനി റോക്ക് കാസിൽ അപ്പാർട്ട്മെന്റിലെ മൂന്നാം നിലയിൽ നിന്നുവീണ് മൊഹ്ദ് റിസ്വാനാണ് (23) മരിച്ചത്. ജനുവരി പതിനൊന്നിനായിരുന്നു സംഭവം.
കസ്റ്റമറുടെ വീടിന്റെ വാതിൽക്കൽ എത്തിയപ്പോൾ തന്നെ ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽ പെട്ട നായ റിസ്വാന്റെ നേരെ കുതിച്ചുചാടി. നായയിൽ നിന്ന് രക്ഷപ്പെടാൻ ഒാടുന്നതിനിടെ കൈവരിയിൽ നിന്ന് ചാടാൻ ശ്രമിക്കുകയും പിന്നാലെ കാൽവഴുതി റിസ്വാൻ വീഴുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റിസ്വാനെ വീട്ടുടമ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |