ഭർവാനി: പുലിയുടെ ആക്രമണത്തിൽ എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം. മദ്ധ്യപ്രദേശിലെ ഭർവാനി ജില്ലയിൽ ലിംബായി കിർത്ത ഫലിയ ഗ്രാമത്തിലാണ് സംഭവം. അമ്മയോടൊപ്പം കൃഷിയിടത്തിൽ നിൽക്കുകയായിരുന്ന ഗീത എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ കഴുത്തിൽ കടിച്ചെടുത്ത് കടുവ ഉൾവനത്തിലേക്ക് ഓടിപ്പോകുകയായിരുന്നു.
പുലിയുടെ പിടിയിൽ നിന്ന് രക്ഷപ്പെടുത്തിയ കുട്ടിയെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലിയുടെ സ്ഥാനം തിരിച്ചറിഞ്ഞതായും അതിനെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചതായും വനംവകുപ്പ് ഉദ്യോഗസ്ഥൻ ആശിഷ് ബൻസോഡ് വ്യക്തമാക്കി. പ്രദേശത്ത് കൂടുകളും ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ 24 മണിക്കൂറും നിരീക്ഷണം സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.
നേരത്തെയും ഇതേ പ്രദേശത്ത് ഒരു ആടിനെ പുലി ആക്രമിച്ചിരുന്നു. മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ ഈ മേഖലയിൽ വനംവകുപ്പ് കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിച്ചുവരികയാണ്. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് വനംവകുപ്പ് ധനസഹായം നൽകി. മദ്ധ്യപ്രദേശിലെ സിയോനി ജില്ലയിൽ 2025 മേയിൽ യുവതിയെ കടുവ കൊലപ്പെടുത്തിയതിന് സമാനമായ സംഭവമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |