വിദേശീയരെ കാണുമ്പോൾ ഓടിപ്പോയി അവർക്കൊപ്പം സെൽഫിയെടുക്കുന്ന നിരവധി പേർ നമ്മുടെ നാട്ടിലുണ്ട്. പലപ്പോഴും സ്വദേശികൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് വിദേശികൾ തളരാറുണ്ട്. ഇപ്പോഴിതാ ഇതുവഴി എങ്ങനെ പണം സമ്പാദിക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് റഷ്യൻ സ്വദേശിനിയായ യുവതി.
100 രൂപ ഈടാക്കിയാണ് താൻ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതെന്ന് യുവതി പറയുന്നു. 'ഒരു സെൽഫിക്ക് 100 രൂപ' എന്ന ബോർഡും കൈയിൽ പിടിച്ചാണ് യുവതി ബീച്ചിലെത്തിയത്. ആളുകൾ സെൽഫിക്ക് പോസ് ചെയ്യാൻ നിരന്തരം ആവശ്യപ്പെടുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാൻ താൻ ഒരു സൂത്രം കണ്ടെത്തിയെന്ന് പറഞ്ഞുകൊണ്ടാണ് യുവതി ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
'മാഡം പ്ലീസ് ഒരു ഫോട്ടോ? ഒരേയൊരു ഫോട്ടോയെന്ന് ചോദിച്ചുകൊണ്ട് ആളുകൾ പിന്നാലെ വരികയാണ്. ഞങ്ങൾ ക്ഷിണിച്ചു. ഇതിനൊരു പരിഹാരം കണ്ടെത്തി. അതിനാൽ 100 രൂപ തന്നാൽ ഒരു സെൽഫിയെടുക്കാമെന്ന ബോർഡ് കൈയിൽ കരുതുകയായിരുന്നു.'- യുവതി വ്യക്തമാക്കി.
ബീച്ചിൽ നിരവധി ആണുങ്ങൾ യുവതിയെ വളഞ്ഞ് ഫോട്ടോയെടുക്കാൻ ശ്രമിച്ചു. അപ്പോൾ യുവതി ബോർഡ് ഉയർത്തിപ്പിടിച്ചു. ഇതിൽ ചിലർ യുവതിക്ക് പണം നൽകി പോസ് ചെയ്യാൻ തയ്യാറായി. 'ഇപ്പോൾ ഞങ്ങൾ ഹാപ്പിയാണ്. ഇന്ത്യക്കാർക്ക് വിദേശികൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ സാധിക്കുന്നു. വിദേശികൾക്ക് ക്ഷീണം അനുഭവപ്പെടില്ല. കാരണം ഇതുവഴി സമ്പാദിക്കാൻ സാധിക്കുന്നുണ്ട്. എങ്ങനെയുണ്ട് ഈ ട്രിക്ക്.'- എന്നാണ് യുവതി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |