സ്വന്തം രാജ്യത്തെ കുടിയേറ്റ സംവിധാനത്തെ 'അഴിമതി' എന്ന് വിശേഷിപ്പിച്ചുകൊണ്ട് മുമ്പ് വൈറലായ കനേഡിയൻ വംശജൻ കാലേബ് ഫ്രീസെൻ വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. ഇത്തവണ ബംഗളൂരുവിലെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ടുള്ള ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് അദ്ദേഹം വീണ്ടും വൈറലായത്.
'ഇത്രയധികം ഇന്ത്യക്കാർ വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുമ്പോൾ ഒരു കനേഡിയൻ പൗരൻ എന്തിനാണ് ഇന്ത്യയിൽ താമസിക്കുന്നത്?'- എന്ന അടിക്കുറിപ്പോടെയാണ് യുവാവ് വീഡിയോ പങ്കുവച്ചത്. എട്ട് വർഷമായി അദ്ദേഹം ഇന്ത്യയിൽ താമസിക്കുകയാണ്.
വളർച്ച, പാസീവ് ഗ്രോത്ത് എന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എട്ട് വർഷമായി ഇന്ത്യയെ തന്റെ സ്വന്തം നാടായി കാണുന്ന കാലേബ്, ഇവിടെ താൻ അനുഭവിക്കുന്ന വ്യക്തിപരവും തൊഴിൽപരവുമായ വളർച്ചയെക്കുറിച്ചാണ് പറയുന്നത്.
'എട്ട് വർഷമായി ഇന്ത്യയെ സ്വന്തം നാടായി കണക്കാക്കിയിട്ടും, ഞാൻ കാനഡയിൽ നിന്ന് കുടിയേറിയതിന്റെ കാരണം ഇപ്പോഴും പലർക്കും മനസിലാകുന്നില്ല. ഞാൻ ഇവിടെ താമസിക്കാൻ നിരവധി കാരണങ്ങളുണ്ട്. അതിലൊന്ന് ഈ വീഡിയോയിലൂടെ പറയാം'- എന്നും അടിക്കുറിപ്പിലുണ്ട്.
ബംഗളൂരുവിലൂടെ ബൈക്കോടിക്കുകയും ചുറ്റുപാടുകൾ ക്യാമറയിൽ പകർത്തുകയും ചെയ്തിട്ടുണ്ട്.
'ഇന്ത്യയിൽ വളർച്ച ഒഴിവാക്കാനാകാത്തതാണ്. ശ്രമമോ തന്ത്രമോ ഉപയോഗിച്ച് നിങ്ങൾ പിന്തുടരുന്ന തരത്തിലുള്ള വളർച്ചയല്ല ഇത്. ഞാൻ ഇതിനെ പാസീവ് ഗ്രോത്ത് എന്ന് വിളിക്കുന്നു. നിങ്ങളുടെ സാഹചര്യം മാറ്റുന്നതിലൂടെ മാത്രം സംഭവിക്കുന്നതാണിത്. എന്റെ ഇരുപതുകളുടെ തുടക്കത്തിൽ കൂടുതൽ ശക്തനും, കൂടുതൽ കഴിവുള്ളവനും, കൂടുതൽ പ്രതിരോധശേഷിയുള്ളവനുമാകാൻ ഞാൻ ആഗ്രഹിച്ചു. അതിനാലാണ് ഇന്ത്യ തിരഞ്ഞെടുത്തത്.'- കലേബ് വ്യക്തമാക്കി.
പാസീവ് ഗ്രോത്ത് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും കലേബ് വീഡിയോയിൽ പറയുന്നുണ്ട്. 'നിങ്ങളെ രൂപപ്പെടുത്താനും നിങ്ങളുടെ ജീവിത യാത്രയെ സഹായിക്കാനും കഴിയുന്ന ഒരു അന്തരീക്ഷം കണ്ടെത്തുക. അതുകൊണ്ടാണ് ഞാൻ ഇന്ത്യയിലേക്ക് താമസം മാറിയത്. ഞാൻ ഇന്ത്യയിലേക്ക് താമസം യാതൊരു തന്ത്രവും ഉപയോഗിക്കാതെ തന്നെ വളർച്ചയുണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു.'- അദ്ദേഹം പറഞ്ഞു.
നിരവധി പേർ വീഡിയോയ്ക്ക് താഴെ കാലേബിന്റെ വീക്ഷണങ്ങളെ പിന്തുണച്ചുകൊണ്ട് കമന്റ് ചെയ്തിട്ടുണ്ട്. , 'പാസീവ് ഗ്രോത്ത് എന്നതിനെ നിർവചിക്കുന്നതിനുള്ള ഒരു പുതിയ മാനമാണിത്'- എന്നാണ് ഒരാൾ കമന്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |