
ടെഹ്റാൻ: ഒറ്റ രാത്രി കൊണ്ട് കടൽ ചോര നിറമായാലോ? അത്തരമൊരു സംഭവമാണ് ഇറാനിലെ ഹോർമുസ് ദ്വീപിന്റെ തീരപ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പ്രകൃതിയുടെ ഈ പ്രതിഭാസം ആഗോളതലത്തിൽ ചർച്ചാവിഷയമായിരിക്കുകയാണ്. കനത്ത മഴയ്ക്ക് പിന്നാലെ ഈ ദ്വീപിലെ കടൽത്തീരങ്ങളും വെള്ളവും കടും ചുവപ്പ് നിറമായി മാറുകയായിരുന്നുവെന്നാണ് വിവരം.
ചുവന്ന കടലിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഈ കാഴ്ച ആഗോളതലത്തിൽ അത്ഭുതവും, കൗതുകവും മാത്രമല്ല ആശങ്കയുമുണർത്തുന്നുണ്ട്. ഇത് വലിയൊരു ദുരന്തത്തിന്റെ സൂചനയാണോയെന്നാണ് പലരും ചോദിക്കുന്നത്. ദ്വീപിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് ഈ സംഭവത്തിന് പിന്നിലെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്.
ഹോർമുസിൽ ഇരുമ്പ് ഓക്‌സൈഡ്, പ്രത്യേകിച്ച് ഹെമറ്റൈറ്റിന്റെ അമിതമായ സാന്നിദ്ധ്യമാണത്രേ ഈ പ്രതിഭാസത്തിന് പിന്നിൽ. മഴ പെയ്യുമ്പോൾ അയൺ ഓക്‌സൈഡ് സമ്പുഷ്ടമായ കുന്നുകളിൽ നിന്നും മണ്ണിൽ നിന്നും ധാതുക്കൾ ലയിക്കുന്നു. ഇതിന്റെ ഫലമായി മണ്ണും വെള്ളവും കടുംചുവപ്പ് നിറമാകുന്നു.
ഈ പ്രതിഭാസം നിരുപദ്രവകരവുമാണ്. ഇത് മലിനീകരണത്തെയോ പാരിസ്ഥിതിക ഭീഷണിയെയോ സൂചിപ്പിക്കുന്നില്ല, മറിച്ച് ദ്വീപിലെ അപൂർവ ധാതുശാസ്ത്രത്തിന്റെ ഒരു ഉൽപ്പന്നമാണെന്ന് പരിസ്ഥിതി വിദഗ്ധർ ഊന്നിപ്പറയുന്നു.
Today’s rain on Hormuz Island in southern Iran caused the seawater along the shore to turn red, creating striking scenes. pic.twitter.com/wU4xhZKKOa
— Weather Monitor (@WeatherMonitors) December 16, 2025
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |