
പാലക്കാട്: വാണിയംകുളത്ത് പെട്രോൾ പമ്പിന് തീയിടാൻ ശ്രമിച്ചവർ പിടിയിൽ. വാണിയംകുളം സ്വദേശികളായ പ്രശാന്ത്, രവീന്ദ്രൻ എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി പതിനൊന്നുമണിയോടെയായിരുന്നു സംഭവം.
ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗ സംഘവും പെട്രോൾ പമ്പിലെ ജീവനക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായി. പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു. എന്നാൽ കുപ്പിയിൽ പെട്രോൾ നൽകാൻ സാധിക്കില്ലെന്ന് ജീവനക്കാർ പറഞ്ഞു. ഇതോടെയാണ് പ്രശ്നമുണ്ടായത്. ഇവർ ജീവനക്കാരെ അസഭ്യം പറഞ്ഞു. തുടർന്ന് ഓട്ടോയിൽ സൂക്ഷിച്ചിരുന്ന കന്നാസുകളിൽ പെട്രോൾ വാങ്ങി. ഇത് പമ്പിൽ തന്നെ ഒഴിച്ച് തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |