SignIn
Kerala Kaumudi Online
Saturday, 25 April 2026 10.35 PM IST

ഒറ്റത്തവണ വിസർജ്യം ദാനം ചെയ്താൽ കിട്ടുന്നത് 40,​000 രൂപ,​ ഒരു വർഷം 1.5 കോടി; പുതിയ ബിസിനസ് ഐഡിയയുമായി യുവതി

Increase Font Size Decrease Font Size Print Page
simran

വാഷിംഗ്‌ടൺ: കേട്ടുകേൾവി പോലുമില്ലാത്ത പല വിചിത്രമായ വരുമാന മാർഗങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. എന്നാൽ സ്വന്തം വിസർജ്യം വിറ്റ് (മലം)​ വർഷം തോറും കോടികൾ സമ്പാദിക്കാമെന്ന ഒരു യുവതിയുടെ അവകാശവാദമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഹ്യൂമൻ മൈക്രോബ്‌‌സ് എന്ന അമേരിക്കൻ കമ്പനിയുടെ വെബ്‌സൈറ്റിലെ വിവരങ്ങൾ ഉദ്ധരിച്ചുകൊണ്ട് സിമ്രാൻ പങ്കുവച്ച വീഡിയോയാണ് ശ്രദ്ധേയമായത്. ഒരു തവണത്തെ വിസർജ്യം ദാനം ചെയ്യുന്നതിന് 41,000 രൂപ (500 ഡോളർ) വരെയാണ് വാഗ്ദാനം ചെയ്യുന്നത്. കൃത്യമായി ദാനം ചെയ്യുന്ന ഒരാൾക്ക് വർഷത്തിൽ 1.5 കോടി രൂപ വരെ സമ്പാദിക്കാമെന്നും യുവതി അവകാശപ്പെടുന്നു. 'നിങ്ങളുടെ വിസർജ്യത്തിന് ഒരാളുടെ ജീവിതം മാറ്റി മറിക്കാൻകഴിയുമെന്നാണ് വിശ്വസിക്കുന്നത്. ഇതൊന്നും വെറുമൊരു ഭ്രാന്തൻ ചിന്തയല്ല എന്നും യുവതി വീഡിയോയിൽ പറഞ്ഞു.

കായിക താരങ്ങളെപ്പോലെ അതീവ ആരോഗ്യവാനായ ഒരാളാണ് നിങ്ങളെങ്കിൽ പ്രതിഫലം ഇതിലും വർദ്ധിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേൾക്കുമ്പോൾ തമാശയായി തോന്നാമെങ്കിലും ഇതിന് പിന്നിൽ ഗൗരവമുള്ള ചില വൈദ്യശാസ്ത്രപരമായ കാരണങ്ങളുണ്ട്. ആരോഗ്യവാനായ ഒരാളുടെ വിസർജ്യത്തിൽ അടങ്ങിയിരിക്കുന്ന ഗുണകരമായ ബാക്ടീരിയകളെ വേർതിരിച്ചെടുത്ത് രോഗബാധിതരായ വ്യക്തികളുടെ ശരീരത്തിലേക്ക് എത്തിക്കുന്ന രീതിയാണിത്.നമ്മുടെ ദഹനം, മെറ്റബോളിസം, മാനസികാരോഗ്യം എന്നിവയിൽ കുടലിലെ ബാക്ടീരിയകൾക്ക് വലിയ പങ്കുണ്ട്.

അമിതവണ്ണം, ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) ബൈപോളാർ ഡിസോർഡർ എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്ക് ഈ ബാക്ടീരിയകൾ അടങ്ങിയ ക്യാപ്സ്യൂളുകൾ കഴിക്കുന്നതിലൂടെ ആശ്വാസം ലഭിക്കുമെന്ന് കരുതപ്പെടുന്നു. 2020-ൽ മൈക്കൽ ഹാരോപ്പ് എന്ന വ്യക്തിയാണ് 'ഹ്യൂമൻ മൈക്രോബ്സ്' വെബ്‌‌സൈറ്റ് സ്ഥാപിച്ചത്. സ്വന്തം ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് നടത്തിയ അന്വേഷണങ്ങളാണ് ഇത്തരമൊരു സംരംഭത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. അമേരിക്കയിലും കാനഡയിലുമാണ് പ്രധാനമായും പ്രവർത്തനമെങ്കിലും, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ദാതാക്കളെയും ഇവർ സ്വീകരിക്കാറുണ്ട്.

മാർച്ച് 8-ന് യുവതി പങ്കുവച്ച വീഡിയോ ഇതിനോടകം നാല് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. പരിഹാസവും കൗതുകവും നിറഞ്ഞ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

TAGS: OFFBEAT, POOP BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.