പാമ്പുകൾക്ക് പിന്നിലേക്ക് നീങ്ങാൻ കഴിയില്ലെന്ന കാര്യം നിങ്ങൾക്കറിയാമോ? പല മൃഗങ്ങൾക്കും പിന്നിലേക്ക് നീങ്ങാൻ കഴിയുമെങ്കിലും പാമ്പുകളുടെ കാര്യം വ്യത്യസ്തമാണ്. അവയുടെ ശരീരം പിറകിലേക്ക് നീങ്ങുന്ന തരത്തിലല്ല രൂപകൽപ്പന ചെയ്തിരിക്കുന്നത്. പാമ്പിന്റെ ശരീരഘടനയും ചലന രീതിയുമാണ് ഇതിന് പിന്നിലെ പ്രധാന കാരണം.
എപ്പോഴെങ്കിലും ഒരു പാമ്പിന്റെ അടിവശം സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ടെങ്കിൽ, അവയുടെ വയറിനടിയിൽ വലിയ ചെതുമ്പലുകൾ നമുക്ക് കാണാൻ കഴിയും. ഇവയെ വെൻട്രൽ ചെതുമ്പലുകൾ എന്നാണ് വിളിക്കുക. ഈ ചെതുമ്പലുകൾ പാമ്പുകൾക്ക് പിന്നിലെ കോണിലാണ് സ്ഥിതിചെയ്യുന്നത്, ഇതാണ് പാമ്പിനെ മുന്നോട്ട് ഇഴയാൻ സഹായിക്കുന്നത്. എന്നാൽ പിന്നിലേക്ക് ഇഴയുമ്പോൾ ഈ ചെതുമ്പലുകൾ പ്രതിരോധം തീർത്ത് പിറകിലേക്ക് നീങ്ങുന്നതിനെ തടയുന്നു.
എന്നാൽ അപൂർവം സന്ദർഭങ്ങളിൽ, പ്രത്യേകിച്ച് ഇടുങ്ങിയ ഇടങ്ങളിൽ കുടുങ്ങിക്കിടക്കുമ്പോഴാണ് , പാമ്പുകൾക്ക് ചെറിയ രീതിയിലെങ്കിലും പിറകിലേക്ക് നീങ്ങാൻ കഴിയുക. എന്നാൽ ചലനം പതുക്കെ ആയതിനാൽ നീങ്ങുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. മിക്ക പാമ്പുകൾക്കും, പിന്നിലേക്ക് വഴുതി വീഴുന്നത് ബുദ്ധിമുട്ടുള്ളതായിരിക്കുക മാത്രമല്ല, ഊർജ്ജം പാഴാക്കുക കൂടി ചെയ്യുന്ന പ്രവർത്തിയാണ്.
എന്നാൽ, പല്ലികളെപ്പോലെ കാലുകളുള്ള ഇഴ ജന്തുക്കൾക്ക് ആവശ്യമുള്ളപ്പോഴൊക്കെ പിന്നോട്ട് നീങ്ങാൻ കഴിയും. അതുപോലെ മുതലകൾക്കും ചീങ്കണ്ണികൾക്കും അവയുടെ കൈകാലുകൾ ഉപയോഗിച്ച് പിന്നിലേക്ക് നടക്കാൻ കഴിയും. ചില ഉറുമ്പുകൾക്കും ചിലന്തികൾക്കും പിന്നിലേക്ക് നീങ്ങാനുള്ള കഴിവുണ്ട്,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |