കോഴിക്കോട് : ആഗോള ജുവലറി ശൃംഖലയായ മലബാർ ഗോൾഡ് ഹൈദരാബാദിൽ അത്യാധുനിക ഇന്റഗ്രേറ്റഡ് ആഭരണ നിർമ്മാണ കേന്ദ്രം ആരംഭിച്ചു. രംഗറെഡ്ഡി ജില്ലയിലെ മഹേശ്വരം ജനറൽ പാർക്കിൽ 3.45 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരുക്കിയിട്ടുള്ള കേന്ദ്രത്തിൽ ആഭരണ ഡിസൈനിംഗും സ്വർണ്ണം, ഡയമണ്ട്, പ്ലാറ്റിനം മറ്റ് വിലപിടിപ്പുള്ള ലോഹങ്ങൾ എന്നിവയുടെ നിർമ്മാണവുമുണ്ടാകും. ഗുണനിലവാരം ഉറപ്പാക്കുന്ന സംവിധാനങ്ങൾ, റിഫൈനിംഗ്, ഹാൾമാർക്കിംഗ്, വെയർഹൗസിംഗ്, സപ്ലൈ ചെയിൻ മാനേജ്‌മെന്റ് എന്നിവ ഒരു മേൽക്കൂരയ്ക്ക് കീഴിൽ സംയോജിപ്പിച്ചിരിക്കുന്നു. മലബാർ ഗോൾഡിന്റെ ലോകത്തിലെ ആദ്യത്തെ സംയോജിത നിർമ്മാണ കേന്ദ്രമാണിത്. വർഷത്തിൽ 4.7 ടണ്ണിലധികം സ്വർണ്ണാഭരണങ്ങളും 1.8 ലക്ഷം കാരറ്റ് വജ്രാഭരണങ്ങളും ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. റിഫൈനറിക്ക് 78 ടൺ വാർഷിക സ്വർണ്ണ ശുദ്ധീകരണ ശേഷിയുണ്ട്.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആഭരണ നിർമ്മാണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി. അഹമ്മദ്, വൈസ് ചെയർമാൻ കെ.പി അബ്ദുൾ സലാം, മലബാർ ഗോൾഡ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ. അഷർ, ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ എ.കെ നിഷാദ് , വി എസ് ഷറീജ് , ഗ്രൂപ്പ് ഡയറക്ടർ അബ്ദുള്ള ഇബ്രാഹിം, മലബാർ ഗോൾഡ് റീട്ടെയിൽ ഓപ്പറേഷൻസ് ഹെഡ് (കേരളം) ആർ. അബ്ദുൾ ജലീൽ, മാനുഫാക്ചറിംഗ് മേധാവിഎ.കെ ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.
മലബാർ ഗ്രൂപ്പിന്റെ സുപ്രധാന ചുവടുവെയ്പ്പാണ് പുതിയ ആഭരണ നിർമ്മാണ കേന്ദ്രമെന്ന് എം.പി അഹമ്മദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |