റോം: പെട്രോൾ പമ്പിൽ ഉണ്ടായ വൻ സ്‌ഫോടനത്തിൽ മുപ്പതോളം പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ ഒമ്പത് പേർ നിയമപാലകരും ബാക്കി പൊതുജനങ്ങളുമാണെന്നാണ് വിവരം. ഒരാളുടെ ആരോഗ്യനില ഗുരുതരമാണെന്ന് റോം മേയർ റോബർട്ടോ ഗ്വാൾട്ടിയേരി പറഞ്ഞു.
പ്രാദേശിക സമയം രാവിലെ 8.20 ഓടെയായിരുന്നു സ്‌ഫോടനമുണ്ടായത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സമീപത്തെ കെട്ടിടങ്ങൾ ഒഴിപ്പിച്ചു. കുട്ടികളുടെ വേനൽക്കാല ക്യാമ്പായ സ്‌പോർട്സ് ഹാളിന് ഉൾപ്പടെ വലിയ നാശനഷ്ടങ്ങളുണ്ടായതായി റോബർട്ടോ ഗ്വാൾട്ടിയേരി വ്യക്തമാക്കി.
ഇന്ധനം നിറയ്ക്കുന്നതിനിടെ വാതക ചോർച്ചയുണ്ടാകുകയും, പിന്നീട് തീപിടിക്കുകയുമായിരുന്നെന്നാണ് വിവരം. സംഭവം നടക്കുമ്പോൾ തന്നെ അടിയന്തര സേവനങ്ങൾ സ്ഥലത്തുണ്ടായിരുന്നു. അതിനാൽ വലിയ നാശനഷ്‌ടങ്ങൾ ഒഴിവായി. ആകാശത്തേക്ക് ഒരു വലിയ തീഗോളം ഉയരുന്നതും തുടർന്ന് പരിസരത്ത് കറുത്ത പുക പടരുന്നതിന്റെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |