
ന്യൂഡൽഹി: ആഡംബരങ്ങൾക്ക് പേരു കേട്ടതാണ് ഇന്ത്യയിലെ വിവാഹ സൽക്കാരങ്ങൾ. സോഷ്യൽ മീഡിയയിൽ വൈറലാകാൻ വൻ തുക ചിലവാക്കി നടത്തുന്ന അനാവശ്യ പ്രകടനങ്ങൾ അതിരുകടക്കുന്നു എന്ന ആക്ഷേപവും പലപ്പോഴും ഉയർന്നുകേൾക്കാറുണ്ട്. ഇത്തരത്തിൽ അതിഥികൾക്ക് പാനീയങ്ങൾ വിളമ്പാൻ ഹോവർബോർഡിൽ കറങ്ങിനടക്കുന്ന വിളമ്പുകാരുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചായാകുന്നത്.
തിളക്കമുള്ള വസ്ത്രങ്ങളും സ്നീക്കറുകളും ധരിച്ച ഒരു കൂട്ടം യുവതികൾ ഇലക്‌ട്രിക് ഹോവർബോർഡിൽ വേദിയിലുടനീളം സഞ്ചരിക്കുന്നതാണ് പ്രചരിക്കുന്ന വീഡിയോയിൽ. കൈയിൽ വലിയ ട്രേയും പാനീയങ്ങളുമായി ഹോവർബോർഡിൽ ബാലൻസ് ചെയ്താണ് ഇവർ അതിഥികൾക്ക് അടുത്തേക്ക് എത്തുന്നത്. സോഫയിൽ ഇരിക്കുന്ന അതിഥികൾക്ക് പാനീയങ്ങൾ നൽകാൻ ഇവർ മെഷീനിൽ നിന്നും ഇറങ്ങി നടന്നുപോകുന്നതും വീഡിയോയിൽ കാണാം. എക്‌സിൽ പങ്കുവച്ച വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്. പണക്കാരുടെ കല്യാണത്തിന് എന്ത് വേണമെങ്കിലുമാകാമെന്ന അടിക്കുറിപ്പോടെയൊണ് ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.
അതേസമയം വിവാഹങ്ങളിലെ ഇത്തരം അനാവശ്യ കാട്ടിക്കൂട്ടലുകൾക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. 'ഇതൊരു മോശം പ്രവണതയാണ്, ഇതിന്റെയൊന്നും ഒരാവശ്യവുമില്ല' എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. 'പണമുണ്ട് എന്നതിനർത്ഥം ബുദ്ധിയുണ്ടെന്നല്ല. ജീവകാരുണ്യത്തിന് ഈ പണം ചിലവാക്കാമായിരുന്നു' മറ്റൊരു വിഭാഗം അഭിപ്രായപ്പെട്ടു. ഇത്തരം സാഹസങ്ങൾ ചെയ്യാൻ പെൺകുട്ടികളെ നിർബന്ധിക്കുന്നതിൽ കഷ്ടം തോന്നുന്നു എന്നും ചിലർ കുറിച്ചു.
Ameero ki shaadi me kuch bhi chalta rahta hai 😭🤣 pic.twitter.com/rtSDO08FGt
— Byomkesh (@byomkesbakshy) April 23, 2026
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |