SignIn
Kerala Kaumudi Online
Thursday, 19 February 2026 5.04 AM IST

'അഭിഷേകും സൂര്യയും കത്തിക്കയറി, എക്സ്പ്രസ് ഹൈവേയിലെ ഫെറാറിക്കും ലംബോർഗിനിക്കും ഇടയിലെ സൈക്കിൾ പോലെ സഞ്ജു'

Increase Font Size Decrease Font Size Print Page
sanju-santhosh-pandit

ഗോഹട്ടി: ന്യുസിലൻഡിന് എതിരായ മൂന്നാം ട്വന്റി-20യിൽ മലയാളി താരം സഞ്ജു സാംസൺ തിളങ്ങുമെന്ന് കരുതിയെങ്കിലും ആരാധകർക്കും ടീമിനും ഒരുപോലെ താരം നിരാശയാണ് നൽകിയത്. അതിന്റെ പേരിൽ ശക്തമായ വിമർശനമാണ് സഞ്ജു ഏറ്റുവാങ്ങുന്നത്. ഇതിനിടയിൽ താരം അടുത്ത രണ്ടു മത്സരങ്ങളിലും ബെഞ്ചിലിരിക്കുമെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.

സഞ്ജുവിനെ സപ്പോർട്ട് ചെയ്തവർ പോലും ഇപ്പോൾ പരിഹസിക്കുകയാണ്. ഇപ്പോഴിതാ താരത്തെ എപ്പോഴും പിന്തുണച്ചിരുന്ന നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. എക്സ്‌പ്രസ് ഹൈവേയിൽ ഫെറാറിക്കും ലംബോർഗിനിക്കും ഇടയിൽപ്പെട്ട സൈക്കിൾ പോലെയാണ് ഇപ്പോഴത്തെ സഞ്ജുവിന്റെ അവസ്ഥയെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.

സന്തോഷ് പണ്ഡിന്റെ ഫേസ്ബുക്ക് കുറിപ്പ്

പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം
ആദ്യം അഭിഷേക് ശർമ ജിയുടെ ഷോ ..പിന്നെ SKY ജി show.. ഇടിവെട്ട് കളി..
മൂന്നാം T20 യിലും Newzealandനെ 8 വിക്കറ്റിനു തകർത്ത് ഇന്ത്യ ഏകദിന പരാജയത്തിന് പ്രതികാരം ചെയ്തു T20 പരമ്പര (3-0) സ്വന്തമാക്കി. ..(ഞാനിത് ഇന്ത്യക്ക് ഏകദിന പരമ്പര നഷ്ടപ്പെട്ടപ്പോഴേ മുമ്പേ പ്രവചിച്ചിരുന്നു)

ആദ്യം ബാറ്റു ചെയ്തു 153ലിൽ ന്യൂസിലൻഡ് എടുത്തു. 3 വിക്കറ്റ് എടുത്ത പ്ലേയർ ഓഫ് ദി മാച്ച് ബുംറ ji , രവി bishnoi ji അടക്കം എല്ലാ ബൗളർമാരും തിളങ്ങി. മറുപടിയിൽ കേരളത്തിന്റെ സഞ്ജു സാംസൺ ജി ആദ്യ പന്തിൽ (0) തുടക്കം തന്നെ നഷ്ടപ്പെട്ടു. ഇയ്യിടെയായി അഭിഷേക് ജി നൽകുന്ന വെടികെട്ടു തുടക്കമാണ് ഇന്ത്യയുടെ പ്രധാനം ആയിരുന്നത്. അത് വീണ്ടും തുടർന്നു. 20 പന്തിൽ 68 റൺസ്, 5 സിക്സ്, 7 ഫോർ..വെറും 14 പന്തിൽ 50 നേടിയത് ഏറ്റവും മികച്ച രണ്ടാമത്തെ വേഗതയുള്ള ഫിഫ്റ്റി ആണിത് . ഫസ്റ്റ് നമ്മുടെ യുവരാജ് ji യുടെതാണ്..12 പന്തിൽ ..

കൂടെ ഇഷാൻ കിഷൻ ജി (13 പന്തിൽ 28 റൺസ്, 2 സിക്സ്, 3 four), കഴിഞ്ഞ കളിയോടെ മാരക ഫോമിൽ എത്തിയ ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് ജി (26 പന്തിൽ 57*, 3 സിക്സ്, 6 four), പിൻബലത്തിൽ 155 റൺസ് മറുപടി വെറും 10 ഓവറിൽ നേടി ഇന്ത്യ ന്യൂസിലൻഡിനെ ശരിക്കും നാണം കെടുത്തി. ശരിക്കും അവർ കുറച്ചു കൂടി റൺസ് എടുത്തിരുന്നെങ്കിൽ നമ്മുക്ക് കുറച്ചു കൂടി indian ബാറ്റിംഗ് ആസ്വദിക്കാമായിരുന്നു എന്നൊക്കെ തോന്നും. ശരിക്കും അവർ ഉയർത്തിയ കുഞ്ഞു ലക്ഷ്യത്തെ നമ്മൾ വീണ്ടും കളിയാക്കിയത് പോലെ ആയി കാര്യങ്ങൾ. എന്നാൽ തീരെ സ്ഥിരത കാണിക്കാത്ത സഞ്ജു സാംസൺ ji തുടർച്ചയായി മൂന്നാം കളിയിലും നിരാശപ്പെടുത്തി) എങ്കിലും യുവാക്കളുടെ ടീം പുഷ്പം പോലെ , വെടിക്കെട്ടോടെ T20 പരമ്പര തൂക്കി..

(വാൽ കഷ്ണം..സഞ്ജു ജിക്ക് വേണ്ടി വാദിക്കുന്നവർക്ക് വേണ്ടിയെങ്കിലും അദ്ദേഹം ഒരു 15 പന്തിൽ 25 റൺസ് എങ്കിലും നേടണം. ന്യായീകരിക്കാൻ എന്തെങ്കിലും വേണ്ടേ? ഇതൊരു മാതിരി Express ഹൈവേയിൽ
ഫെരാരിക്കും ലംബോർഗിനിക്കും ഇടയിൽ പെട്ട ഒരു സൈക്കിൾ പോലെയാണ് ഇപ്പോളത്തെ സഞ്ജു ji യുടെ അവസ്ഥ.. അടുത്ത കളിയിൽ ഫോമിൽ എത്തുമെന്ന് കരുതാം..)

TAGS: NEWS 360, SPORTS, SANJU SAMSON, SANTHOSH PANDIT, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY