ഈസ്താംബുൾ : ഘാന ദേശീയ ഫുട്ബാൾ താരം ക്രിസ്റ്റ്യൻ അട്സു തുർക്കിയിലുണ്ടായ ഭൂകമ്പത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.തുർക്കി സൂപ്പർ ലീഗിൽ ഹത്തായ്സ്പോറിനുവേണ്ടി കളിക്കുന്ന 31 കാരനായ അട്സുവിനെ കാണാനില്ലെന്ന് നേരത്തേ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ജീവനോടെ കണ്ടെത്തുകയായിരുന്നു.
2013 മുതൽ 17 വരെ ഇംഗ്ളീഷ് ക്ളബ് ചെൽസി സ്വന്തമാക്കുകയും മറ്റ് ക്ളബുകൾക്ക് ലോണായി നൽകുകയും ചെയ്തിരുന്ന താരമാണ് അട്സു. ന്യൂകാസിൽ യുണൈറ്റഡിനുവേണ്ടി അഞ്ചുവർഷം പന്തുതട്ടി. എവർട്ടണിനുവേണ്ടിയും കളിച്ചു. പിന്നീട് 2021-ൽ സൗദി ക്ലബ് ഫുട്ബാളിലേക്ക് ചേക്കേറി. സൗദിയിൽ നിന്നാണ് തുര്‍ക്കിയിലെത്തിയത്. ഘാനയ്ക്ക് വേണ്ടി 60 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് അട്സു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |