ബംഗളൂരു: പ്രൈം വോളിബാൾ ലീഗിൽ മുംബയ് മിറ്റിയോഴ്സിന് തകർപ്പന്‍ ജയം. ആദ്യ മത്സരം തോറ്റതിന്റെ ക്ഷീണം തീർക്കാൻ ചെന്നൈ ബ്ലിറ്റ്സിനെതിരെ ഇറങ്ങിയ ലീഗിലെ പുതുമുഖക്കാർ എതിരാളികൾക്ക് ഒരു സെറ്റ് പോലും നൽകാതെയാണ് വിജയിച്ചത്. സ്കോർ: 15-14, 15-6, 15-11, 15-12, 15-9. സമ്പൂർണ വിജയത്തോടെ സീസണിൽ ബോണസ് പോയിന്റ് നേടുന്ന ആദ്യ ടീമായും മുംബയ് മാറി.
ബ്ലൂ സ്പൈക്കേഴ്സ്
ക്യാപ്ടനെ
ഒഴിവാക്കി
കൊച്ചി: പ്രൈം വോളിബാൾ ലീഗിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ക്യാപ്ടനെ ടീമിൽനിന്ന് ഒഴിവാക്കി. പെറു ദേശീയതാരം എഡ്വേർഡോ റോമേയെയാണ് മാറ്റിയത്. താരത്തെ പുറത്താക്കാനുള്ള കാരണം ടീം മാനേജ്മെന്റ് വ്യക്തമാക്കിയിട്ടില്ല. ആദ്യമത്സരത്തിൽ കൊച്ചി ടീം ചെന്നൈ ബ്ലിറ്റ്സിനോട് തോറ്റിരുന്നു. റോമേയ്ക്ക് പകരം ശുഭം ചൗധരിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അലൻ ആഷിഖിനെയും ടീമിൽനിന്ന് ഒഴിവാക്കി. പ്രേംസിംഗാണ് പകരക്കാരൻ. വിപുൽകുമാർ ആയിരിക്കും ടീമിന്റെ പുതിയ ക്യാപ്ടൻ.
കാലിക്കറ്റ്
ഹീറോസ്
കളത്തിൽ
ബംഗളൂരു: പ്രൈം വോളിബാൾ ലീഗിൽ ഇന്ന് കാലിക്കറ്റ് ഹീറോസ് ഹൈദാരാബാദ് ബ്ലാക്ക് ഹോക്സിനെ നേരിടും. രാത്രി 7 മുതൽ കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം. കാലിക്കറ്റ് ഹീറോസ് തുടർച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് ശനിയാഴ്ച ഇറങ്ങുന്നത്. ബംഗളൂരു ലെഗിൽ ഇരുടീമുകളുടെയും അവസാന മത്സരം കൂടിയാണ് ഇന്ന്..
ആദ്യ സെറ്റിലൊഴികെ മറ്റു സെറ്റുകളിലൊന്നും കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ചെന്നൈക്ക് കഴിഞ്ഞില്ല. രണ്ടാം സെറ്റ് അനായാസമാണ് മുംബൈ സ്വന്തമാക്കിയത്. മുംബൈയുടെ അനു ജോസ് കളിയിലെ മികച്ച താരമായി. ആദ്യ മത്സരത്തില്‍ മുംബൈ കാലിക്കറ്റ് ഹീറോസിനോട് തോറ്റിരുന്നു. ചെന്നൈ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനോട് ജയിച്ചു. അഞ്ച് സെറ്റ് വിജയത്തോടെ മുംബൈക്ക് മൂന്ന് പോയിന്റായി. പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്കും ടീം കുതിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |