ദുബായ്: ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ കഴിഞ്ഞ മാസത്തെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ സ്വന്തമാക്കി. ജനുവരിയിൽ ശ്രീലങ്കയ്ക്കും ന്യൂസിലൻഡിനുമെതിരെ ഏകദിനത്തിലും ട്വന്റി-20യിലുമായി 567 റൺസാണ് ഇരുപത്തിമ്മൂന്നുകാരനായ ഗിൽ അടിച്ചെടുത്തത്. ന്യൂസിലൻഡിനെതിരെ ഏകദിനത്തിൽ ഡബിൾ സെഞ്ച്വറിയും ട്വന്റി-20യിൽ സെഞ്ച്വറിയും നേടിയിരുന്നു. ന്യൂസിലൻഡിനെതിരെ ഗിൽ മാൻ ഓഫ് ദ മാച്ചുമായിരുന്നു. ന്യൂസിലൻഡിന്റെ ഡെവോൺ കോൺവേയേയും ഇന്ത്യയുടെ മുഹമ്മദ് സിറാജിനേയും മറികടന്നാണ് ഗിൽ മികച്ച താരമായത്.
ഇംഗ്ലണ്ടിന്റെ അണ്ടർ19 വനിതാ ക്യാപ്ടൻ ഗ്രേസ് സ്ക്രൈവൻസാണ് മികച്ച വനിതാ താരം. ഐ.സി.സി പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരമാണ് ഗ്രേസ്. ഇംഗ്ലണ്ടിനെ അണ്ടർ 19 വനിതാ ലോകകപ്പിന്റെ ഫൈനലിലെത്തിക്കാൻ പ്രധാന പങ്ക് വഹിച്ച താരമാണ് ഗ്രേസ്. 7 മത്സരങ്ങളിൽ നിന്ന് 293 റൺസും 9 വിക്കറ്രുമാണ് താരം സ്വന്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |