ബംഗളുരു: ഇന്ത്യൻ ക്യപ്ടനെന്ന നിലയിൽ ഐ.സി.സി കിരീടങ്ങളൊന്നും നേടാൻ കഴിയാതിരുന്നതിനാൽ തന്നെ പരാജിയതനായ ക്യാപ്ടനായാണ് ഒരു വിഭാഗം വിലയിരുത്തന്നതെന്ന് വിരാട് കൊഹ്‌ലി. അദ്ദേഹത്തിന്റെ ഐ.പി.എൽ ടീമായ ആർ.സി.ബിയുടെപോഡ് കാസ്റ്റിലാണ് കൊഹ്‌ലിയുടെ പ്രതികരണം. നാല് ഐ.സി.സി ടൂർണമെന്റുകളിൽ ഞാൻ ടീമിനെ നയിച്ചു. എന്നാൽ ഒരെണ്ണത്തിലും കിരീടം നേടാനാകാതെ വന്നതോടെ ഞാൻ പരാജിതനായ ക്യാപ്ടനായി വിലയിരുത്തപ്പെട്ടു. എന്നാൽ സ്വയം വിലയിരുത്തലിൽ എനിക്ക് അങ്ങനെയൊകരു കാഴ്ചപ്പാടല്ലയുള്ളത്. ടീമെന്ന നിലയിൽ നമ്മൾ നേടിയതും ടീമിന്റെ ശൈലിയിൽ മാറ്റം വരുത്താനായതും എന്നെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണ്.- കൊഹ്‌ലി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |