തിരുവനന്തപുരം :ഖേലോ ഇന്ത്യ സൗത്ത് സോൺ വിമൻസ് ലീഗിന്റെ ഭാഗമായ റോഡ് സൈക്ലിംഗ് മത്സരങ്ങൾ വിതുര യിൽ ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കേരള സൈക്ലിങ് അസോസിയേഷൻ പ്രസിഡൻറ് എസ്.എസ് സുധീഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ലീന എ മുഖ്യാതിഥിയായിരുന്നു. വിതുര - പച്ച റൂട്ടിലാണ് മത്സരങ്ങൾ .
ആദ്യ ദിവസം നടന്ന മൂന്ന് മത്സരങ്ങളിൽ തമിഴ്നാട് രണ്ട് സ്വർണവും കേരളം ഒരു സ്വർണവും നേടി. മത്സരങ്ങൾ ഇന്ന്
സമാപിക്കും. വിമൻസ് ലീഗിൽ നിലവിൽ 10 സ്വർണവുമായി തമിഴ്നാട് ഒന്നാം സ്ഥാനത്തും ,8 സ്വർണവുമായി കേരളം രണ്ടാം സ്ഥാനത്തുമാണ്.കാര്യവട്ടം എൽ.എൻ.സി.പി. ഇ വെലോഡ്രാമിലായിരുന്നു ട്രാക്ക് മത്സരങ്ങൾ .
ദക്ഷിണേന്ത്യയിലെ 5 സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയും കേരള സൈക്ലിംഗ് അസോസിയേഷനും സംയുക്തമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |