SignIn
Kerala Kaumudi Online
Saturday, 09 November 2024 5.46 AM IST

ഷമിയുടെ ശസ്ത്രക്രിയ കഴിഞ്ഞു

Increase Font Size Decrease Font Size Print Page
shami

ലണ്ടൻ : ഇടത് കണങ്കാലിനേറ്റ പരിക്കിന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് ഇംഗ്ളണ്ടിൽ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ വിജയകരമാണെന്നും പരിക്ക് ഭേദമാവാൻ സമയമെടുക്കുമെന്നും ഇന്നലെ ഷമി എക്‌സിൽ ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ അടക്കം പോസ്റ്റ് ചെയ്തു.

കഴിഞ്ഞവർഷം ഏകദിന ലോകകപ്പിനിടെയാണ് പരിക്കേറ്റത്. ഇതേത്തുടർന്ന് ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയും ദക്ഷിണാഫ്രിക്കൻ പര്യടനവും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും ഷമിക്ക് നഷ്ടമായി. വരുന്ന ഐ.പി.എലിലും ഷമിയുണ്ടാവില്ലെന്ന് ഉറപ്പായിട്ടുണ്ട്. ജൂണിലെ ട്വന്റി -20 ലോകകപ്പ് ടീമിലുംകളിക്കാനിടയില്ല.

വേഗം സുഖമാകട്ടെ : പ്രധാനമന്ത്രി

ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷമി പരിക്കിൽ നിന്ന് വേഗം മോചിതനാകട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടെയാണ് മോദി ആശംസ അർപ്പിച്ചത്. ഈ വെല്ലുവിളി ധൈര്യപൂർവം നേരിടാൻ ഷമിക്ക് കഴിയുമെന്നും പ്രധാനമന്ത്രി കുറിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, SHAMI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.