SignIn
Kerala Kaumudi Online
Sunday, 06 October 2024 2.55 PM IST

ലിവറിനെ ഫ്രൈയാക്കി അത്‌ലാന്റ, മിലാന് റോമൻ ഷോക്ക്!

Increase Font Size Decrease Font Size Print Page

ലിവർപൂൾ: യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിന്റെ ഒന്നാം പാദത്തിൽ ലിവ‌പൂളിനെ അവരുടെ തട്ടകമായ ആൻഫീൽഡിൽ മറുപടിയില്ലാത്ത 3 ഗോളുകൾക്ക് തരിപ്പണമാക്കി ഇറ്റാലിയൻ ക്ലബ് അത്‌ലാന്റ. സ്ട്രൈക്കർ ജിയാൻലൂക്ക സമാക്ക ഇരട്ടഗോളുമായി തിളങ്ങിയ മത്സരത്തിൽ മരിയോ പസാലിച്ച് അത്‌ലാന്റയ്‌ക്കായി ഒരുഗോൾ നേടി. ആൻഫീൽഡിൽ ലിവർപൂളിന്റെ തോൽവി അറിയാതെ 33 മത്സരങ്ങൾനീണ്ട കുതിപ്പിനാണ് അത്‌ലാന്റ് ഫുൾസ്റ്റോപ്പിട്ടത്. പാസിംഗിലും പൊസഷനിലുമെല്ലാം ലിവറിന് വ്യക്തമായ മുൻതൂക്കമുണ്ടായിരുന്നെങ്കിലും വലകുലുക്കുന്നതിൽ അവർക്ക് പിഴയ്ക്കുകയായിരുന്നു.

ഇറ്റാലിയൻ ടീമുകൾ മുഖാമുഖം വന്ന മറ്റൊരു ക്വാർട്ടറിൽ എ.എസ് റോമ ഏകപക്ഷീയമായ ഒരു ഗോളിന് എ.സി മിലാനെ കീഴടക്കി.ജിയാൻ ലൂക്ക മാൻസീനിയാണ് റോമയുടെ സ്‌കോറർ.

സാവി അലോൺസോയുടെ പരിശീലനത്തിൽ തോൽവി അറിയാതെ കുതിക്കുന്ന ജർമ്മൻ ക്ലബ് ബയേർ ലെവർകുസൻ മറ്റൊരു ക്വാർട്ടറിൽ ഇംഗ്ലീഷ് ക്ലബ് വെസ്റ്റ്ഹാമിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി. ഹോഫ്മാനും ബോണിഫസുമാണ് ഗോളകൾ നേടിയത്. ഈ സീസണിൽ യൂറോപ്പ ലീഗിൽ ലെവർകുസന്റെ എട്ടാം ജയമാണിത്. തോൽവി അറിയാതെ 42-ാം മത്സരമാണ് ലെവർകുസൻ പൂർത്തിയാക്കുന്നത്. ഇന്ത്യൻ സമയം ഏപ്രിൽ 19ന് പുലർച്ചെ 12.30 മുതലാണ് രണ്ടാം പാദ പോരാട്ടങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, LIVERPOOL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.