അബുദാബി: കാലങ്ങളായി യുഎഇയിൽ പ്രവാസ ജീവിതം നയിക്കുന്നവരാണോ നിങ്ങൾ? കുടുംബത്തോടൊപ്പം യുഎഇയിൽ സ്ഥിരതാമസമാകാൻ ആഗ്രഹിക്കുന്നവരാണോ? എങ്കിൽ നിങ്ങൾ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം.
2005ലെ നമ്പർ 19 നിയമപ്രകാരം യുഎഇയിലുള്ള വിദേശികൾക്ക് അപ്പാർട്ട്‌മെന്റുകൾ, ഫ്ളോറുകൾ എന്നീ പ്രോപ്പർട്ടികൾ മാത്രമേ സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ. പ്രവാസികൾക്ക് യുഎഇയിൽ സ്വന്തമായി ഭൂമി വാങ്ങാൻ നിയമം അനുവദിക്കുന്നില്ല. വിദേശികൾക്ക് നാല് സംവിധാനങ്ങളിലൂടെ പ്രോപ്പർട്ടി സ്വന്തമാക്കാനും വ്യാപാരം നടത്താനും സാധിക്കും.
ഉടമസ്ഥാവകാശം
പ്രവാസികൾക്ക് ഭൂമി ഒഴികെ തങ്ങളുടെ വില്ലകളും അപ്പാർട്ട്‌മെന്റുകളും 99 വർഷത്തേയ്ക്ക് പൂർണമായി ഉപയോഗിക്കാനും വിൽക്കാനും സാധിക്കും.
മുസാതാഹ
പ്രവാസികൾക്ക് 50 വർഷത്തേയ്ക്ക് റെസിഡൻഷ്യൽ യൂണിറ്റുകൾ സ്വന്തമാക്കാം. ഇരുപാർട്ടികളുടെയും സമ്മതത്തോടെ ഈ കാലാവധി പുതുക്കുകയും ചെയ്യാം. കരാർ പ്രകാരം നിശ്ചിത കാലാവധിയിൽ ഉടമയ്ക്ക് പ്രോപ്പർട്ടി ഉപയോഗിക്കുകയോ നിർമാണ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്യാം.
ഉസുഫ്രക്‌ട്
99 വർഷത്തേയ്ക്ക് പ്രവാസികൾക്ക് റെസിഡൻഷ്യൽ യൂണിറ്റുകൾ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യാം. എന്നാൽ ഈ കരാർ പ്രകാരം ഉമടയ്ക്ക് പ്രോപ്പർട്ടിയിൽ മാറ്റങ്ങൾ വരുത്താനോ നിർമാണ പ്രവർത്തനങ്ങൾ നടത്താനോ സാധിക്കില്ല.
ദീർഘകാല പാട്ടം
25 വർഷത്തേയ്ക്കോ അധിലധികമോ ഉടമയ്ക്ക് പ്രോപ്പർട്ടി വാടകയ്ക്ക് നൽകാനുള്ള സംവിധാനം.
അബുദാബി സർക്കാർ സേവന കേന്ദ്രങ്ങൾ (ടിഎഎംഎം) പ്രകാരം എമിറേറ്റിലെ ഒൻപത് പ്രദേശങ്ങളിൽ പ്രവാസികൾക്ക് പ്രോപ്പർട്ടികൾ സ്വന്തമാക്കാനാവും:
ഈ സ്ഥലങ്ങളിൽ പ്രോപ്പർട്ടി വാങ്ങാൻ പ്രവാസികൾ ആദ്യം ടിഎഎംഎമ്മിൽ രജിസ്‌ട്രർ ചെയ്യേണ്ടതുണ്ട്. ടിഎഎംഎം വെബ്‌സൈറ്റിൽ കയറിയതിനുശേഷം 'സർവീസ്' എന്ന ഓപ്‌ഷൻ ക്ളിക്ക് ചെയ്യണം. ശേഷം ഹൗസിംഗ് ആന്റ് പ്രോപ്പർട്ടീസ് എന്നതിലെ 'യൂണിറ്റ്‌സ്' എന്ന ഓപ്‌ഷനിൽ ക്ളിക്ക് ചെയ്യുക. അടുത്തതായി 'രജിസ്റ്റർ ഫോർ ഫസ്റ്റ് സെയിൽ' ഓപ്‌ഷൻ തിരഞ്ഞെടുക്കണം.
പർച്ചേസ് കരാർ ഉണ്ടാക്കുന്നതിന് മുൻപായി അബുദാബി എക്കണോമിക് ഡവലപ്പ്‌മെന്റ് വകുപ്പിൽ പ്രോജക്‌ട് ഡെവലപ്പർ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് ഉറപ്പാക്കണം. പർച്ചേസ് എഗ്രിമെന്റിൽ ഡെലിവറി തീയതിയും പ്രോജക്‌ട് പൂർത്തിയാക്കിയതല്ലെങ്കിൽ അതിന്റെ നഷ്ടപരിഹാരവും നൽകിയിരിക്കണം. വീണ്ടും വിൽക്കുന്നതിനായാണ് പ്രോപ്പർട്ടി വാങ്ങുന്നതെങ്കിൽ വിൽപ്പന എഗ്രിമെന്റ് ഇല്ലാതെ പണം നൽകരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |