മുംബയ്: മുംബയ് ഇന്ത്യൻസ് മുൻ ക്യാപ്ടൻ രോഹിത് ശർമ്മ പുറംവേദനയെത്തുടർന്ന് തുടർന്നുള്ള ഐ.പി.എൽ മത്സരങ്ങളിൽ കളിക്കാൻ സാധ്യത കുറവാണെന്ന് റിപ്പോർട്ടുകൾ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഇംപാക്ട് പ്ലെയറായി ബാറ്റിംഗിന് മാത്രമാണ് രോഹിത് കളത്തിലിറങ്ങിയുള്ളൂ. ട്വന്റി-20 ലോകകപ്പ് അടുത്തിരിക്കുന്നതിനാൽ രോഹിത് റിസ്ക് എടുക്കാൻ തയ്യാറായേക്കില്ലെന്നും കളിക്കുകയാണെങ്കിൽ ഇംപാക്ട് പ്ലെയറായി മാത്രമേ കളിക്കൂവെന്നുമാണ് വിവരം. ഐ.പി.എല്ലിൽ താരം മോശം ഫോമിലുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |