SignIn
Kerala Kaumudi Online
Sunday, 20 October 2024 6.11 PM IST

കലാഭവൻ ലണ്ടന്റെ 'ദി ഗ്രേറ്റ് ഇന്ത്യൻ ഷോ' ഒരുക്കിയ ദൃശ്യ വിസ്മയം

Increase Font Size Decrease Font Size Print Page
london

ലണ്ടൻ: കലാഭവൻ ലണ്ടന്റെ "ദി ഗ്രേറ്റ് ഇന്ത്യൻ ഷോ" ലണ്ടനിൽ തീർത്തത് സൗന്ദര്യ ദൃശ്യ വിസ്മയം. ലണ്ടനിൽ നിന്നുള്ള കൊച്ചു മിടുക്കി നിയ ലൂക്ക് മിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ ആയി തിരഞ്ഞുടുക്കപ്പെട്ടു. സ്റ്റാഫ്‌ഫോഡിൽ നിന്നുള്ള ദീപ്തി ചന്ദ്രൻ മിസിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ, മിസ് കാറ്റഗറിയിൽ ജൊഹാന ജേക്കബ്ബും ഗാർസിയ അരുളും മിസിസ് കാറ്റഗറിയിൽ സുനിഷാ ജോയിയും ചിഞ്ചുവും രണ്ടും മൂന്നും സ്ഥാനക്കാർ.


കലാഭവൻ ലണ്ടൻ ജൂലൈ 13 ശനിയാഴ്ച്ച ലണ്ടനിൽ സംഘടിപ്പിച്ച "ദി ഗ്രേറ്റ് ഇന്ത്യൻ ഷോ" വൈവിധ്യങ്ങൾ കൊണ്ട് അവിസ്മരണീയമായി. ബ്രിട്ടീഷ് പാർലമെന്റിലെ ആദ്യ മലയാളി എംപി ശ്രീ സോജൻ ജോസഫും കേംബ്രിഡ്‌ജിന്റെ ആദ്യ മലയാളി മേയറായ അഡ്വ ബൈജു തിട്ടാലയും മുഖ്യതിഥികളായി എത്തിയ പരിപാടിയിൽ കലയും, സംസ്ക്കാരവും, സൗന്ദര്യവും ഗ്ലാമറും എല്ലാം കൈകോർത്തു, കയ്യും മെയ്യും മറന്നു സുന്ദരികൾ വിസ്മയം തുടിക്കുന്ന മനോഹരമായ വേദിയിലൂടെ ഒഴുകിയെത്തി കാണികൾക്കു മുന്നിൽ മിന്നും അത്ഭുതങ്ങൾ തീർത്തു.


ലണ്ടനിലെ ഹോൺചർച്ചിലുള്ള കാമ്പ്യൺ അക്കാദമി ഹാളിൽ ആണ് "ദി ഗ്രേറ്റ് ഇന്ത്യൻ ഷോ" അരങ്ങേറിയത് . ഇന്ത്യയുടെ കലാ സാംസ്ക്കാരിക തനിമയും പ്രൗഢിയും വിളിച്ചോതുന്ന കലാപരിപാടികളും "ദി ഗ്രേറ്റ് ഇന്ത്യൻ ഷോ"ക്ക് നിറപ്പകിട്ടേകി.


തുടർന്ന് നടന്ന വാശിയേറിയ സൗന്ദര്യ മത്സരങ്ങളിൽ മിസ് ക്യാറ്റഗറിയിൽ മൂന്ന് റൗണ്ടുകളിൽ നിന്നും മിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ ടൈറ്റിൽ വിന്നറായി ലണ്ടനിൽ നിന്നുള്ള കൊച്ചുമിടുക്കി നിയ ലുക്ക് കിരീടം ചൂടി. ലിവർപൂളിൽ നിന്നുള്ള ജൊഹാന ജേക്കബ് (മിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ 1st റണ്ണർ അപ്പ്) ആണ് രണ്ടാമത്, ലണ്ടനിൽ നിന്ന് തന്നെയുള്ള ഗാർസിയ അരുൾ (മിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ 2nd റണ്ണർ അപ്പ് ) ആണ് മൂന്നാമതെത്തിയത്.


മിസിസ് ക്യാറ്റഗറിയിൽ സ്റ്റാഫ്‌ഫോർഡിൽ നിന്നുള്ള ദീപ്‌തി വിജയൻ കിരീടം ചൂടിയപ്പോൾ രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയത് ലണ്ടനിൽ നിന്നുള്ള സുനിഷാ ജോയിയും (മിസിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ 1st റണ്ണർ അപ്പ്, London-Wembly) ചിഞ്ചു തൊണ്ടിക്കാട്ടിലുമാണ്‌ (മിസിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ 2nd റണ്ണർ അപ്പ്, London-Ruislip).


അത്യധികം ഉദ്വേഗ ജനകമായ സബ് ടൈറ്റിൽ അവാർഡുകൾ നേടിയവർ താഴെ പറയുന്നവരാണ്
കലാഭവൻ ലണ്ടൻ മിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ സബ് ടൈറ്റിൽ അവാർഡുകൾ.

  • നിയ ലുക്ക് : മിസ് ഫോട്ടോ ജനിക്
  • അഞ്ജന മോഹൻ : ബ്യൂട്ടിഫുൾ ഹെയർ
  • അശ്വതി വാര്യർ : മിസ് എലഗന്റ്
  • ഹന്ന പാഡി : പെർഫെക്റ്റ്‌ വാക്
  • ജൊഹാന ജേക്കബ് : ബെസ്റ്റ് ടാലെന്റ്റ്
  • ഷെറി സാറ : ബെസ്റ്റ് ഫിറ്റ്നസ്
  • സാന ജോബിൻ : ബ്യൂട്ടിഫുൾ ഐസ് & ബ്യൂട്ടിഫുൾ ഗൗൺ
  • സാനിയ ജോജൻ : മിസ് പോപ്പുലർ
  • ശില്പ താപ്പർ : ബ്യൂട്ടിഫുൾ സ്മൈൽ
  • ഗസൽ സൈമൺ : ബെസ്റ്റ് കാഷ്യൽ വെയർ
  • ഗാർസിയ അരുൾ : മിസ് കോൻജിനിയേലിറ്റി

കലാഭവൻ ലണ്ടൻ മിസിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ സബ് ടൈറ്റിൽ അവാർഡുകൾ

  • ദീപ്‌തി വിജയൻ : ബെസ്റ്റ് ഫിറ്റ്നസ് & ബെസ്റ്റ് ട്രഡിഷണൽ വെയർ
  • ചിഞ്ചു തൊണ്ടിക്കാട്ടിൽ : ബ്യൂട്ടിഫുൾ സ്‌മൈൽ
  • സ്‌മിത വാസുദേവൻ : പെർഫെക്റ്റ് വാക്
  • സുനീഷ ജോയി : മിസിസ് ഫോട്ടോജനിക്
  • ആർച്ച അജിത് : പെർഫെക്റ്റ് ഫിഗർ & ബ്യൂട്ടിഫുൾ ഗൗൺ
  • അനീറ്റ മേരി ജോസഫ് : ബെസ്റ്റ് ടാലെന്റ്റ്
  • ആതിര കെ ശശിധരൻ : മിസിസ് എലഗന്റ്
  • മേരി എഗ ബെസ്റ്റ് പേഴ്‌സണാലിറ്റി
  • ലക്ഷ്‌മി ദീപക് : ബ്യൂട്ടിഫുൾ ഐസ്
  • സ്വപ്‌ന തോമസ് : ബെസ്‌റ്റ് കോൺഫിഡൻസ്
  • ഗൗരി അഗർവാൾ : ബ്യൂട്ടിഫുൾ സ്‌കിൻ
  • ആരതി രാംദാസ് : ബ്യൂട്ടിഫുൾ ഹെയർ
  • സലീന സജീവ് : മിസിസ് കോൻജിനിയേലിറ്റി
  • വീണ പ്രതാപ് : മിസിസ് പോപ്പുലർ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, AMERICA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.