ന്യൂയോർക്ക് : യുഎസ് പ്രസിഡന്റ് ജോ ബെെഡന് കൊവിഡ് സ്ഥിരീകരിച്ചു. ലാസ് വേഗസിൽ യുണിഡോസ് യുഎസ് വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ജോ ബെെഡന് കൊവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ചയാണ് ബെെഡന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് വെെറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
മൂക്കൊലിപ്പ്, ചുമ, ശാരീരിക ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങൾ പ്രകടമാണെന്നും കൊവിഡ് വാക്സിൻ എടുത്തെന്നും വെെറ്റ് ഹൗസ് അറിയിച്ചു. ഡെലവെയിലെ റെഹോബോത്ത് ബീച്ചിന് അടുത്തുള്ള വസതിയിൽ ബെെഡൻ ഐസലേഷനിൽ പ്രവേശിക്കുമെന്നും വെെറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയർ വ്യക്തമാക്കി. കൊവിഡ് സ്ഥിരീകരിച്ച വിവരം ബെെഡൻ തന്റെ എക്സ് പേജിലൂടെ ജനങ്ങളെ അറിയിച്ചിരുന്നു.
'എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഞാൻ ആരോഗ്യവനാണ്. രോഗസൗഖ്യത്തിന് ആശംസകൾ നേർന്ന എല്ലാവർക്കും നന്ദി. ഐസലേഷനിൽ കഴിഞ്ഞുകൊണ്ട് അമേരിക്കൻ ജനതയ്ക്ക് വേണ്ടി ഔദ്യോഗിക ചുമതലകൾ ചെയ്യും', ജോ ബെെഡൻ വ്യക്തമാക്കി.
I tested positive for COVID-19 this afternoon, but I am feeling good and thank everyone for the well wishes.
— President Biden (@POTUS) July 17, 2024
I will be isolating as I recover, and during this time I will continue to work to get the job done for the American people.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |