വില്ലാപാർക്ക്: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സത്തിൽ ലിവവർപൂളും ആസ്റ്റൺവില്ലയും സമനിലയിൽ പിരിഞ്ഞു. വില്ലഗോൾ കീപ്പർ എമിലിയാനൊ മാർട്ടിനസിന്റെ പിഴവിൽ പിറന്ന സെൽഫ്ഗോളിൽ 2-ാംംമിനിട്ടിൽ തന്നെ ലിവർപൂൾ മുന്നിലെത്തി.12-ാം മിനിട്ടിൽ ടൈലെമാൻസ് വില്ലയ്ക്കായി ഗോൾ മടക്കി. തുടർന്ന് 28-ാം മിനിട്ടിൽ കോഡി ഗാക്പോ 48-ാം മിനിട്ടിൽ ക്യുയാൻഷാ എന്നിവർ ലക്ഷ്യം കണ്ടതോടെ ലിവർപൂൾ 3-1ന് മുന്നിലെത്തി. ലിവർപൂൾ ജയമുറപ്പിച്ചിരിക്കെ 85,88 മിനിട്ടുകളിൽ ഡുറാനിലൂടെ വില്ല സമനിലപിടിക്കുകയായിരുന്നു. മൂന്നാം സ്ഥാനത്തുള്ള ലിവർപൂളിന് 37 മത്സരങ്ങളിൽ നിന്ന് 79 പോയിന്റും നാലാം സ്ഥാനത്തുള്ള വില്ലയ്ക്ക് ഇത്രയും മത്സരങ്ങളിൽ നിന്ന് 68 പോയിന്റുമാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |