പാരീസ്:സ്പാനിഷ് സെൻസേഷൻ കാർലോസ് അൽകാരാസ് ഫ്രഞ്ച് ഓപ്പൺ ഗ്ലാൻസ്ലാം ടെന്നിസ് ടൂർണമെന്റിന്റെ പുരുഷ സിംഗിൾസിന്റെ നാലാം റൗണ്ടിൽ കടന്നു.
അമേരിക്കൻ താരം സെബാസ്റ്റ്യൻ കോർഡയെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയാണ് അൽകാരാസ് നാലാം റൗണ്ട് ഉറപ്പിച്ചത്. സ്കോർ: 6-4,7-6,6-3.
വനിതാ സിംഗിൾസിൽ നിലവിലെ ചാമ്പ്യൻ പോളിഷ് താരം ഇഗ സ്വിയാറ്റക് മാരി ബൗസോക്കോവയെ കീഴടക്കി നാലാം റൗണ്ടിലെത്തി 23-ാം പിറന്നാൾ ഗംഭീരമാക്കി. എലേന റൈബാക്കിന, ആര്യന സബലെങ്ക എന്നിവരും നാലാം റൗണ്ട് ഉറപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |