SignIn
Kerala Kaumudi Online
Tuesday, 03 September 2024 11.00 AM IST

ഇടിച്ചുകയറി വന്ന് നിഖാത്ത്

Increase Font Size Decrease Font Size Print Page
olympics

പാരീസ് : ഇടിക്കൂട്ടിലെ ഇന്ത്യൻ മെഡൽപ്രതീക്ഷയായ നിഖാത്ത് സരിൻ ആദ്യ മത്സരത്തിൽ ജർമ്മൻ താരം മാക്സി കാരിനയെ കീഴടക്കി പ്രീ ക്വാർട്ടറിലേക്ക് കടന്നു. 50 കി. ഗ്രാം വനിതകളുടെ ബോക്സിംഗിൽ 5-0 എന്ന സ്കോറിനാണ് നിഖാത്ത് വിജയം കണ്ടത്. മികച്ച പഞ്ചുകളും റിഫക്സുമായി നിഖാത്ത് തന്നെയാണ് മത്സരത്തിൽ മുന്നിട്ടുനിന്നത്. ജഡ്ജിമാരുടെ ഭൂരിപക്ഷ വിധിയിലാണ് നിഖാത്ത് ജയം കണ്ടത്.

നിഖാത്തിന്റെ ആദ്യ ഒളിമ്പിക് മത്സരമായിരുന്നു ഇത്. കഴിഞ്ഞ തവണ സെലക്ഷൻ ട്രയൽസിൽ മേരികോമിനോട് തോറ്റതിനാൽ ടീമിലെത്താൻ കഴിഞ്ഞിരുന്നില്ല. അതിന് ശേഷം രണ്ട് ലോക ചാമ്പ്യൻഷിപ്പുകളിൽ സ്വർണം നേടിയ നിഖാത്തിന് പ്രീ ക്വാർട്ടറിൽ എതിരാളിയാവുന്നത് ടോപ് സീഡ് ചൈനീസ് താരം വു യുവാണ്. നേരത്തേ 52 കി.ഗ്രാം കാറ്റഗറിയിൽ ലോകചാമ്പ്യനായിരുന്ന താരമാണ് വു യു. ഇവർ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ നിഖാത്തിനെ തോൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30നാണ് നിഖാത്തിന്റെ പ്രീ ക്വാർട്ടർ മത്സരം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, OLYMPICS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.