കൊച്ചി: നിസാൻ മാഗ്നൈറ്റിന്റെ മൊത്തം വില്പന 1.5 ലക്ഷംയൂണിറ്റുകൾ കവിഞ്ഞു., 2020 ഡിസംബറിൽ വിപണിയിലെത്തിയ നിസാൻ ആഗസ്റ്റ് മാസത്തിൽ 10,624 വാഹനങ്ങളുടെ വില്പനയും സ്വന്തമാക്കി. കഴിഞ്ഞ മാസത്തിൽ 2,263 വാഹനങ്ങൾ ആഭ്യന്തര വിപണിയിൽ വിറ്റഴിച്ചപ്പോൾ 8,361 വാഹനങ്ങൾ വിദേശത്തേക്ക് കയറ്റിഅയച്ചു. ഈ സാമ്പത്തിക വർഷത്തെ ഏറ്റവും ഉയർന്ന പ്രതിമാസ വില്പനയാണ് ആഗസ്റ്റിൽ നിസാൻ കൈവരിച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ കയറ്റുമതിയും രേഖപ്പെടുത്തി. ഡീലർമാരോടൊപ്പം നിസാൻ നടത്തിയ സംയുക്ത പരിശ്രമത്തിന്റെ ഫലമാണ് ഈ വളർച്ചയെന്ന് നിസാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സൗരഭ് വത്സ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |