ദുബായ്: ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) കഴിഞ്ഞവർഷത്തെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റ് താരമായി ഇന്ത്യൻ പേസ് ഇതിഹാസം ജസ്‌പ്രീത് ബുംറയെ തിരഞ്ഞെടുത്തു. ടെസ്റ്റിലും ട്വന്റി-20യിലും പുറത്തെടുത്ത മികച്ച പ്രകടനമാണ് 2024ലെ മികച്ച പുരുഷതാരത്തിനുള്ള സർ ഗാർഫീൽഡ് സോബേഴ്‌സ് അവാർഡിന് ബുംറയെ അർഹനാക്കിയത്.ഐ.സി.സിയുടെ ക്രിക്കറ്റർ ഓഫ് ദി ഇയർ ആകുന്ന ആദ്യ ഇന്ത്യൻ പേസർകൂടിയാണ് ബുംറ. ഈപുരസ്കാരം നേടുന്ന ആദ്യത്തെ ഇന്ത്യൻ താരവും.
ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ്, ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക്, ജോ റൂട്ട് എന്നിവരെ പിന്തള്ളിയാണ് ബുംറ 2024ലെ മികച്ച താരമായത്.
2004-ൽ രാഹുൽ ദ്രാവിഡ്, 2010ൽ സച്ചിൻ ടെൻഡുൽക്കർ, 2016ൽ ആർ. അശ്വിൻ, 2017ലും 18ലും
വിരാട് കൊഹ്‌ലി എന്നിവരാണ് ബുംറയ്ക്ക് മുൻപ് ഐ.സി.സി ക്രിക്കറ്റർ ഓഫ് ദി ഇയറായ മറ്റ് ഇന്ത്യൻ താരങ്ങൾ.
ബുംറ 2024ൽ
ടെസ്റ്റിൽ 13 മത്സരങ്ങളിൽ നിന്ന് 71 വിക്കറ്റുകൾ നേടി.കഴിഞ്ഞ ബോർഡർ -ഗാവസ്കർ ട്രോഫിയിൽ പ്ലെയർ ഓഫ് ദി ടൂർണമെന്റ്.
ടെസ്റ്റിൽ ഏറ്റവും വേഗം 200 വിക്കറ്റ് സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ പേസർ
ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്. 907 പോയിന്റുകൾ.ഒരിന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച റാങ്കിംഗ് പോയിന്റ്.
ട്വന്റി-20യിൽ 21 മത്സരങ്ങളിൽ നിന്ന് 35 വിക്കറ്റുകൾ. ട്വന്റി-20 ലോകകപ്പിൽ 17 വർഷത്തിന് ശേഷം ഇന്ത്യ കിരീടമുയർത്തിയപ്പോൾ പ്ലെയർ ഓഫ് ദി ടൂർണമെന്റ്. ട്വന്റി-20 ലോകകപ്പിൽ 8.26 ആവറേജിൽ 15 വിക്കറ്റുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |