ഇന്ത്യൻ ഇടംകയ്യൻ സ്പിന്നർ രവീന്ദ്ര ജഡേജയുടെ ബൗൾചെയ്യുന്ന കൈപ്പത്തിയിലെ ബാൻഡേജ് നീക്കം ചെയ്യിപ്പിച്ച് ഓസീസ് ബാറ്റർമാർ. എന്നാൽ ഈ കൈക്ക് വീണ്ടും പരിക്കേറ്റതോടെ ജഡേജ പിന്നെയും ബാൻഡേജ് കെട്ടി ബൗൾ ചെയ്തു. സ്റ്റീവ് സ്മിത്തും മാർനസ് ലബുഷെയ്‌നും ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവം. ബാൻഡേജ് കാരണം ജഡേജയുടെ കൈയിലെ പന്ത് കാണാനാവില്ലെന്ന് ഓസീസ് താരങ്ങൾ അമ്പയറോട് പരാതിപ്പെട്ടപ്പോഴാണ് റിച്ചാർഡ് ഇല്ലിംഗ്‌വർത്ത് അത് മാറ്റാനാവശ്യപ്പെട്ടത്.
രോഹിത് ശർമയും വിരാട് കൊഹ്‌ലിയും അമ്പയറുമായി സംസാരിച്ചെങ്കിലും അമ്പയർ തീരുമാനത്തിൽ നിന്ന് മാറിയില്ല. എന്നാൽ അടുത്തപന്ത് എറിഞ്ഞശേഷം തടുക്കാൻ ശ്രമിച്ചപ്പോൾ വീണ് കൈപ്പത്തിയിൽ മുറിവുപറ്റിയതോടെ ജഡേജ വീണ്ടും ബാൻഡേജ് അണിഞ്ഞു.
ഐ.സി.സി നിയമം അനുസരിച്ച് വിക്കറ്റ് കീപ്പർ അല്ലാതെ ഫീൽഡിൽ മറ്റാർക്കും അമ്പയറുടെ അനുവാദമില്ലാതെ ഗ്ലൗസോ പുറത്ത് ധരിക്കുന്ന ഗാർഡുകളോ ധരിക്കാൻ അനുവാദമില്ല. ബൗൾ ചെയ്യുന്ന കൈയിൽ ടേപ്പോ ബാൻഡേജുകളോ ചുറ്റിയാൽ അഴിപ്പിക്കാൻ അമ്പയർമാർക്ക് അനുവാദമുണ്ട്. എന്നാൽ ബൗളറുടെ കൈക്ക് പരിക്കേൽക്കുകയാണെങ്കിൽ നിയമത്തിൽ അയവുവരുത്താനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |