പാട്ന : ബിഹാറിൽ നടക്കുന്ന ദേശീയ യൂത്ത് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ ഹെപ്റ്റാത്‌ലണിൽ കേരളത്തിന്റെ അഭിനവ് വി ശ്രീറാമിന് സ്വർണം. 100 മീറ്റർ ഹഡിൽസ്,ഹൈജമ്പ്,ഷോട്ട്പുട്ട്,200 മീറ്റർ,ലോംഗ് ജമ്പ്,ജാവലിൻ ത്രോ,100 മീറ്റർ എന്നിങ്ങനെ ഏഴ് ഇനങ്ങളിലെ മത്സരങ്ങളിൽ നിന്ന് 4731 പോയിന്റ് നേടിയാണ് അഭിനവ് സ്വർണം നേടിയത്. 4672 പോയിന്റ് നേടിയ ഗുജറാത്തിന്റെ ജഖാർ രാഹുലിനാണ് വെള്ളി. ഇന്നലെ നടന്ന ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ കേരളത്തിന്റെ ഫസലുൽ ഹഖ് വെങ്കലം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |