മുൻ ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് ടീം സെലക്ടർക്കെതിരെ ഞെട്ടിക്കുന്ന ആരോപണവുമായി ജഹനാര ആലം
അന്വേഷണം പ്രഖ്യാപിച്ച് ബി.സി.ബ
ധാക്ക: ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് ടീം സെലക്ടറും മാനേജരുമായിരുന്ന മഞ്ജുറുൾ ഇസ്ലാം ഉൾപ്പെടെയുള്ള മുൻ ടീം മാനേജ്മെൻ്റിൽ നിന്ന് ലൈംഗീക അധിക്ഷേപം ഉൾപ്പെടെയുള്ള മോശം അനുഭവം ഉണ്ടായതായി ടുത്തി മുൻ ക്യാപ്ടൻ ജഹനാരാ ആലം.
2022 ലെ ഏകദിന ലോകകപ്പിനിടെ ടീം മാനേജ്മെൻ്റിൽ നിന്ന് മോശം അനുഭവം ഉണ്ടാകയെന്നാണ് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ ജഹനാര വെളിപ്പെടുത്തിയത്. സംഭവം വിവാദമായതോടെ ഇതിനെക്കുറിച്ച് അന്വേഷിക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് കമ്മിറ്റിയെ നിയോഗിച്ചു.
ബംഗ്ലാദേശിൻ്റെ മുൻപേസ് ബൗളർ കൂടിയായിരുന്ന മഞ്ജുറുൾ ഇസ്ലാമിനെക്കൂടാതെ ടീം മാനേജ്മെൻ്റിൻ്റെ ഭാഗമായിരുന്ന സഫ്രാസ് ബാബു, പരേതനായ തൗഹിത് മഹ്മൂദി എന്നിവർക്കെതിരെയാണ് ജഹനാരയുടെ ആരോപണം. നിലവിൽ ഓസ്ട്രേലിയയിൽ താമസിക്കുന്ന 32 കാരിയായ താരം ക്രിക്കറ്റിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. കഴിഞ്ഞ വനിതാ ഏകദിന ലോകകപ്പിൽ ജഹനാര ടീമിൽ ഇല്ലായിരുന്നു.
പല തവണ മോശം അനുഭവം ഉണ്ടായിട്ടുണ്ട് ടീമിനുള്ളിൽ ആയിരിക്കുമ്പോൾ ആഗ്രഹമുണ്ടെങ്കിൽ പോലും പല കാര്യങ്ങളെ കുറിച്ചും സംസാരിക്കാൻ ആകില്ല. പല കാര്യങ്ങളും പറയാനോ പ്രതിഷേധിക്കാനോ ആകില്ല. ആത്യന്തികമായി ക്രിക്കറ്റ് എൻ്റെ കുടുംബമാണ്. അതിനാൽ ഇനി ഞാൻ പറയും . എന്നേപ്പോലെ പത്ത് പെൺകുട്ടികൾ എങ്കിലും അതിജീവിച്ച് പ്രതികരിക്കട്ടെ.
2021 ൽ ആണ് തൗഹിത് ഭായി ടീമിൻ്റെ കോർഡിനേറ്റർ ആയിരുന്ന ബാബു ഭായി ( സർഫ്രാസ് ബാബു ) വഴി എന്നെ സമീപിച്ചത്. അതെല്ലാം അവഗണിച്ച് ഞാൻ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിച്ചു. എന്നാൽ തൊട്ടടുത്ത ദിവസം മുതൽ മഞ്ജു ഭായി എന്നോട് മോശമായി പെരുമാറാനും അപമാനിക്കാനും തുടങ്ങി.
2022 ലോകകപ്പിന് മുന്നോടിയായുള്ള മുന്നൊരുക്കത്തിനായി ന്യൂസിലാൻഡിൽ ആയിരിക്കുമ്പോഴും മഞ്ജുഭായിയിൽ നിന്ന് മോശം അനുഭവം ഉണ്ടായി. പെൺകുട്ടികളുടെ തോളിൽ കൈയിട്ട് സംസാരിക്കുന്നതാണ് അദ്ദേഹത്തിൻ്റെ രീതി . ഞാൻ നെറ്റ്സിൽ പന്തെറിഞ്ഞു കൊണ്ടിരിക്കുമ്പോൾ അദ്ദേഹം എൻ്റെ അടുത്ത് വന്ന് തോളിൽ കൈയിട്ടു. എന്നിട്ട് എൻ്റെ ചെവിയിൽ ആർത്തവത്തിൻ്റെ എത്രാം ദിവസമാണെന്ന് ചോദിച്ചു. എനിക്ക് ആർത്തവം ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് അയ്യാൾ ഇത് ചോദിച്ചത്. ഞാൻ പറഞ്ഞു ഭയ്യാ അഞ്ചാം ദിവസം.
അപ്പോൾ അഞ്ച് ദിവസമൊക്കെ ആർക്കെങ്കിലും നീണ്ടുനിൽക്കുമോ ഒരു ദിവസം മുന്നേ അവസാനിക്കില്ലേയെന് അയാൾ ചോദിച്ചു. അപ്പോൾ ന ഞാൻ സോറി എനിക്ക് മനസിലായില്ല എന്ന് പറഞ്ഞു. - ജഹനാര വെളിപ്പെടുത്തി.
ബംഗ്ലാദേശ് ക്രിക്കറ്റ് വനിതാ കമ്മിറ്റി അദ്ധ്യക്ഷൻ നദേൽ ചാധരി , ബി.സി.ബി സി.ഇ.ഒ നിസാമുദീൻ ചൗധരി എന്നിവർക്ക് പരാതി നൽകിയിട്ടും കാര്യമുണ്ടായില്ലെന്ന് ജഹനാര വ്യക്തമാക്കി.
എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് മഞ്ജുറുളും സർഫ്രാസും പറഞ്ഞു.
15 ദിവസത്തിനകം റിപ്പോർട്ട് നൽകണം
ജഹനാര യുടെ ആരോപണങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായി കമ്മിറ്റിയെ നിയമിച്ചതായി ബംഗ്ലാദേശ് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. പതിനഞ്ച് പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ബിസിബി അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |