
മെൽബൺ: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ചരിത്ര ജയം. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ബൗളർമാർ നിറഞ്ഞാടിയ ബോക്‌സിംഗ് ഡേ ടെസ്റ്റിൽ രണ്ടാം ദിനം തന്നെ ഇംഗ്ലണ്ട് നാല് വിക്കറ്റിന്റെ ജയം ഉറപ്പിച്ചു.14 വർഷങ്ങൾക്ക് ശേഷമാണ് ഇംഗ്ലണ്ട് ഓസ്ട്രേലിയൻ മണ്ണിൽ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത്. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഓസീസ് പരമ്പര നേരത്തേ തന്നെ സ്വന്തമാക്കിയിരുന്നു.
മെൽബണിൽ രണ്ടാം ദിനം ഓസീസ് ഉയർത്തിയ 175 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 32.2 ഓവറിൽ 6 വിക്കറ്റ് നഷ്‌ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തുകയായിരുന്നു. സ്കോർ: ഓസ്ട്രേലിയ 152/10,132/10. ഇംഗ്ലണ്ട് 110/10,178/6.
ജേക്കബ് ബെഥേലാണ് (40) രണ്ടാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ടിന്റെ ടോപ് സ്കോററായത്.
42 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ ഓസീസ് ഇന്നലെ 4/0 എന്ന നിലയിലാണ് ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ചത്. എന്നാൽ 132 റൺസിന് ഓവർ ഓൾഔട്ടാവുകയായിരുന്നു. ട്രാവിസ് ഹെഡ് (46), ക്യാപ്‌ടന സ്റ്റീവ് സ്‌മിത്ത് (പുറത്താകാതെ 24), കാമറൂൺ ഗ്രീൻ (19) എന്നിവർക്ക് മാത്രമാണ് ഓസീസ് ബാറ്റർമാരിൽ രണ്ടക്കത്തിൽ എത്താനായുള്ളൂ.ഇംഗ്ലണ്ടിനായി ബ്രൈഡൻ കാർസ് 4 വിക്കറ്റ് വീഴ്‌ത്തി. മത്സരത്തിലാകെ 7 വിക്കറ്റ് വീഴ്‌ത്തിയ ഇംഗ്ലീഷ് പേസർ ജോഷ് ടംഗാണ് കളിയിലെതാരം.
ദേശീയ ത്രോബോൾ
ചാമ്പ്യൻഷിപ്പ്
തിരുവനന്തപുരം: 47-ാമത് ദേശീയ ത്രോബോൾ ചാമ്പ്യൻഷിപ്പ് ഇന്നുമുതൽ 31വരെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്ക് കോളേജിൽ നടക്കും. ഇന്ന് രാവിലെ 11.30ന് തുടങ്ങുന്ന ചടങ്ങിൽ ഗവൺമെന്റ് ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കേരളാ സ്പോർട്സ് കൗൺസിൽ മെമ്പർ കൂടിയായ പി.വി ശ്രീനിജൻ എം.എൽ.എയും ചടങ്ങിൽ പങ്കെടുക്കും.31ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരിക്കും.
സിറ്റി കുതിക്കുന്നു
ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗീൽ വിജയക്കുതിപ്പ് തുടരുന്ന മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞ ദിവസം നോട്ടിംഗ്‌ഹാം ഫോറിസ്റ്റിനെ 2-1ന് കീഴടക്കി.റെയിൻഡേവ്‌സും ചെക്രിയുമായിരുന്നു സിറ്റിയുടെ സ്കോറർമാർ. ഈ ജയം സിറ്റിയെ പോയിന്റ് ടേബിളിൽ മുന്നിലെത്തിച്ചിരുന്നു (ആഴ്‌സനലും ബ്രൈണും തമ്മിലുള്ള ഇന്നലത്തെ മത്സരത്തിന് മുമ്പുള്ള നില).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |