SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.40 PM IST

ശാന്തം, സൗമ്യം, എലേന എന്തൊരഴക്

Increase Font Size Decrease Font Size Print Page
s

മെ​ൽ​ബ​ൺ​:​ ​ആ​ർ​ത്ത​ല​യ്‌​ക്കു​ന്ന​ ​കൊ​ടു​ങ്കാ​റ്റ് ​പോ​ലെ​ ​വീ​ശി​യ​ടി​ച്ച​ ​ലോ​ക​ ​ഒ​ന്നാം​ ​ന​മ്പ​ർ​ ​താ​രം​ ​അ​ര്യാ​ന​ ​സ​ബ​ലേ​ങ്ക​യെ​ ​ശാ​ന്ത​മാ​യി​ ​സ​മ​ചി​ത്ത​ത​യോ​ടെ​ ​നേ​രി​ട്ട് ​ഓസ്ട്രേ​ലി​ൻ​ ​ഓ​പ്പ​ൺ​ ​ഗ്രാ​ൻ​സ്ലാം​ ​വ​നി​താ​ ​സിം​ഗി​ൾ​സ് ​കി​രീ​ട​ത്തി​ൽ​ ​മു​ത്ത​മി​ട്ട് ​ക​സ​ഖ് ​സെ​ൻ​സേ​ഷ​ൻ​ ​എ​ലേ​ന​ ​റി​ബക്കീ​ന.​ ​മൂ​ന്ന് ​സെ​റ്റ് ​നീ​ണ്ട​ ​ക​ടു​ത്ത​ ​പോ​രാ​ട്ട​ത്തി​നാെ​ടു​വി​ലാ​ണ് 26​കാ​രി​യാ​യ​ ​എ​ലേ​ന​ ​ക​രി​യ​റി​ലെ​ ​ക​ന്നി​ ​ഓ​സ്ട്രേ​ലി​യ​ൻ​ ​ഓ​പ്പ​ൺ​ ​കി​രീ​ടം​ ​ഉ​യ​ർ​ത്തി​യ​ത്.​ ​സ്കോ​ർ​:​ 6​-4,4​-6,6​-4.
2023​ലെ​ ​ഓ​സ്ട്രേ​ലി​യ​ൻ​ ​ഓ​പ്പ​ൺ​ ​ഫൈ​ന​ലി​ൽ​ ​ത​ന്നെ​ ​കീ​ഴ​ട​ക്കി​ ​ചാ​മ്പ്യ​നാ​യ​ ​ബെ​ല​റൂ​സ് ​സെ​ൻ​സേ​ഷ​ൻ​ ​സ​ബ​ലേ​ങ്ക​യോ​ടു​ള്ള​ ​മ​ധു​ര​പ്ര​തി​കാ​രം​ ​കൂ​ടി​യാ​യി​ ​എ​ലേ​ന​യ്ക്ക് ​ഈ​ ​ഇ​ത്ത​വ​ണ​ത്തെ​ ​കി​രീ​ട​ ​നേ​ട്ടം.​ ​ര​ണ്ട് ​ഓ​സ്ട്രേ​ലി​യ​ൻ​ ​ഓ​പ്പ​ൺ​ ​കി​രീ​ട​ങ്ങ​ൾ​ ​നേ​ടി​യി​ട്ടു​ള്ള​ ​സ​ബ​ലേ​ങ്ക​യ്‌​ക്ക് ​തു​ട​ർ​ച്ച​യാ​യ​ ​ര​ണ്ടാം​ ​ത​വ​ണ​യാ​ണ് ​ഇ​വി​ടെ​ ​ഫൈ​ന​ലി​ൽ​ ​കാ​ലി​ട​റു​ന്ന​ത്.
ര​ണ്ട് ​മ​ണി​ക്കൂ​ർ​ 18​ ​മി​നി​ട്ട് ​നീ​ണ്ട​ ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് ​ലോ​ക​ ​അ​‌​ഞ്ചാം​ ​ന​മ്പ​ർ​ ​താ​ര​മാ​യ​ ​എ​ലേ​ന​ ​സ​ബ​ലേ​ങ്ക​യു​ടെ​ ​വെ​ല്ലു​വി​ളി​ ​മ​റി​ക​ട​ന്ന​ത്.​ ​ആ​ദ്യ​ ​സെ​റ്റ് 6​-4​ന് ​സ്വ​ന്ത​മാ​ക്കി​ ​എ​ലേ​ന​ ​ലീ​ഡെ​ടു​ത്തെ​ങ്കി​ലും​ ​ശ​ക്ത​മാ​യ​ ​തി​രി​ച്ചു​വ​ര​വ് ​ന​ട​ത്തി​യ​ ​സ​ബേ​ല​ങ്കഅ​ടു​ത്ത​ ​സെ​റ്റ് 6​-4​ന് ​ത​ന്നെ​ ​പി​ടി​ച്ചെ​ടു​ത്തു.​ ​നി​ർ​ണാ​യ​ക​മാ​യ​ ​മൂ​ന്നാം​ ​സെ​റ്റി​ൽ​ ​ആ​ദ്യ​ 3​-0​ത്തി​ന് ​മു​ന്നി​ലെ​ത്തി​യ​ ​സ​ബ​ലേ​ങ്ക​യെ​ ​അ​വി​ശ്വ​സ​നീ​യ​ ​തി​രി​ച്ചു​വ​ര​വ് ​ന​ട​ത്തി​ ​തു​ട​രെ​ ​അ​ഞ്ച് ​ഗെ​യി​മു​ക​ൾ​ ​നേ​ടി​ 6​-4​ന് ​മ​റി​ക​ട​ന്ന് ​എ​ലേ​ന​ ​മ​ത്സ​രം​ ​പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​
ക​രി​യ​റി​ലെ​ ​ര​ണ്ടാം​ ​ഗ്രാ​ൻ​സ്ലാം​ ​കി​രീ​ടം​ ​ഉ​റ​പ്പി​ച്ച​പ്പോ​ഴും​ ​അ​മി​താ​ഹ്ലാ​ദ​ ​പ്ര​ക​ട​ന​ങ്ങ​ളി​ല്ലാ​തെ​ ​വി​ജ​യ​ത്തി​ൽ​ ​മ​തി​മ​റ​ക്കാ​തി​രു​ന്ന​ ​എ​ലേ​ന​ ​ടെ​ന്നി​സ് ​കോ​ർ​ട്ടി​ലെ​ ​വേ​റി​ട്ട​ ​കാ​ഴ്‌​ച​യാ​യി.

എലേന റിബാക്കിനയുടെ രണ്ടാം ഗ്രാൻസ്ലാം കിരീട നേട്ടമാണിത്.

ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടുന്ന ആദ്യ കസഖിസ്ഥാൻ താരമാണ് റിബാക്കിന

ആദ്യ ആറ് റാങ്കുകളിലുള്ള മൂന്ന് താരങ്ങളെ കീഴടക്കിയാണ് ഇത്തവണ മെൽബൺ പാർക്കിൽ എലേന ഓസ്ട്രേലിയൻ ഓപ്പൺ കിരീടത്തിൽ മുത്തമിട്ടത്. ഇഗ സ്വിയാറ്റക്ക് (രണ്ടാം റാങ്ക്, ക്വാർട്ടർ ),ജെസിക്ക പെഗുല (ആറാം റാങ്ക്,സെമി), അര്യാന സബലേങ്ക ( ഒന്നാം റാങ്ക്, ഫൈനൽ).

തുടർച്ചയായ നാലാം ഓസ്ട്രേലിയൻ ഓപ്പൺ ഫൈനൽ കളിച്ച സബലേങ്കയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ആദ്യ രണ്ട് തവണയും സബലേങ്ക കിരീടം നേടി.

മോസ്‌കോയിൽ ജനിച്ച എലേന ആദ്യം റഷ്യക്കായാണ് കളിച്ചതെങ്കിലും. പിന്നീട് മെച്ചപ്പെട്ട അവസരങ്ങളും സൗകര്യങ്ങളും നൽകിയ കസഖിസ്ഥാനായാണ് 2018 മുതൽ കളിക്കുന്നത്.

ഇന്ന് സ്റ്റാർ വാർ

ഇന്ന് നടക്കുന്ന പുരുഷ സിംഗി​ൾസ് ഫൈനലിൽ മുൻ ചാമ്പ്യൻ നൊവാക്ക് ജോക്കോവി​ച്ചും ലോക ഒന്നാം നമ്പർ താരം കാർലോസ് അൽക്കാരസും ഏറ്റുമുട്ടും.

10 വട്ടം ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യനായിട്ടുള്ള നൊവാക്കിന് കരിയറിൽ 25 ഗ്രാൻസ്ളാം കിരീടങ്ങൾ നേടാനുള്ള അവസരമാണിത്.

മറ്റ് മൂന്ന് ഗ്രാൻസ്ലാമുകളും ഷെൽഫിലുള്ള അൽകാരസ് കരിയറിലെ കന്നി ഓസ്ട്രേലിയൻ ഓപ്പണാണ് ലക്ഷ്യം വയ്‌ക്കുന്നത്.

ലൈവ്

2 pm മുതൽ സോണി ടെൻ ചാനലുകളിലും സോണി ലിവിലും

TAGS: NEWS 360, SPORTS, 1, 10 RUPEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY