SignIn
Kerala Kaumudi Online
Monday, 27 April 2026 3.28 AM IST

നേതാക്കളെ പുകഴ്ത്തണ്ട ,​ മുഖ്യമന്ത്രി മത്സരത്തിൽ കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്

Increase Font Size Decrease Font Size Print Page

congress

തിരുവനന്തപുരം: മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് കോൺഗ്രസിലെ മുതിർന്ന നേതാക്കളെ ഉയർത്തിക്കാട്ടി നടക്കുന്ന പ്രചാരണങ്ങൾക്ക് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കളുമായി ഇക്കാര്യം സംസാരിച്ചതായാണ് അറിയുന്നത്.

കഴിഞ്ഞ കുറെ ദിവസങ്ങളിൽ സോഷ്യൽ മീഡിയ വഴിയും മറ്റും നടക്കുന്ന പ്രചരണങ്ങളിൽ

ദേശീയ നേതൃത്വം അതൃപ്തി അറിയിച്ചതിനെ തുടർന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണിജോസഫ് പരസ്യ പ്രസ്താവനകൾ വിലക്കികൊണ്ട് രംഗത്ത് വന്നിരുന്നു. സംഘടനയ്ക്ക് പൊതുസമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കും വിധം സമൂഹമാദ്ധ്യമങ്ങൾ വഴിയോ, പത്ര, ദൃശ്യ മാദ്ധ്യമങ്ങൾ വഴിയോ പ്രസ്താവന നടത്തുന്നത് അച്ചടക്ക ലംഘനമായി കണക്കാക്കുമെന്നാണ് കെ.പി.സി.സി അദ്ധ്യക്ഷൻ മുന്നറിയിപ്പ് നൽകിയത്. അതിന് പിന്നാലെയാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് അഭിവാദ്യങ്ങൾ എന്ന് എഴുതിയ ബോർഡുകൾ എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയുടെ പ്രവർത്തന മികവുകൾ വർണ്ണിച്ചുള്ള സചിത്ര ഫീച്ചർ തിരുവനന്തപുരം ഡി.സി.സി ജനറൽ സെക്രട്ടറി ഒരു ഇംഗ്ളീഷ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചതാണ് മറ്റൊരു സംഭവം. ഈ രണ്ട് കാര്യങ്ങൾ കൂടി വന്നതാണ് ഹൈക്കമാൻഡിനെ പ്രകോപിപ്പിച്ചത്. തങ്ങളുടെ അറിവോടെയല്ല ഇതെല്ലാം നടക്കുന്നതെന്ന് നേതാക്കൾ പറയുന്നുണ്ടെങ്കിലും ആരും തള്ളിപ്പറയുന്നുമില്ല.

ഫലം അറിഞ്ഞാൽ ഉടൻ ചർച്ച

വോട്ടെണ്ണൽ നടക്കുന്ന നാലാംതീയതി യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാൽ അടുത്ത ദിവസം തന്നെ ഹൈക്കമാൻഡ് പ്രതിനിധികൾ കേരളത്തിലെത്തി മുഖ്യമന്ത്രി പദം സംബന്ധിച്ച ചർച്ച നടത്തും. പൊതു മദ്ധ്യത്തിൽ വിവാദങ്ങൾക്ക് അവസരം നൽകാതെ മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്നതാണ് ഹൈക്കമാൻഡിന്റെ നിലപാട്. യു.ഡി.എഫിന് അധികാരം ലഭിച്ചാൽ 48 മണിക്കൂറിനുള്ളിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് നേരത്തെ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് പറഞ്ഞതും ഇതിന്റെ അടിസ്ഥാനത്തിലാണ്. കോൺഗ്രസ് നേതൃത്വം തീരുമാനമെടുത്ത് ഘടകകക്ഷികളെ കൂടി അറിയിച്ച ശേഷമാവും പ്രഖ്യാപനം.

പ്രതീക്ഷ 85

വിശദമായ വിലയിരുത്തലുകൾക്ക് ശേഷം, 85 സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്താമെന്നതാണ് കോൺഗ്രസ് പ്രതീക്ഷ. നൂറിലേറെ സീറ്റുകളിൽ യു.ഡി.എഫ് വിജയിക്കുമെന്നൊക്കെ നേരത്തെ പല നേതാക്കളും പറഞ്ഞിരുന്നെങ്കിലും അത് അമിത പ്രതീക്ഷ എന്നാണ് മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.