
തിരുവനന്തപുരം: തൃശ്ശൂർ പൂരത്തിനും മറ്റു ഉത്സവങ്ങൾക്കും അപകടം ഒഴിവാക്കിയുള്ള നവസാങ്കേതിക വിദ്യകൾ ഉപയോഗിക്കണമെന്ന് ശാസ്ത്രവേദി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ഡ്രോൺ ലൈറ്റ് ഷോ, ലേസർ ലൈറ്റ് ഷോ, ലൈറ്റ് ബലൂണുകൾ, സ്പാർക്കുലാർ സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് വിസ്മയകരമായ പ്രദർശനം നടത്തി ഉത്സവത്തിന്റെ മാറ്റ് കുറയ്ക്കാതെ തന്നെ വെടിക്കെട്ട് ഒഴിവാക്കാൻ കഴിയും. ആചാരപരമായ നിബന്ധനകളുണ്ടെങ്കിൽ നാമമാത്രമായി പരമ്പരാഗത വെടിക്കെട്ട് നടത്തി തുടക്കം കുറിച്ച ശേഷം സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പ്രദർശനത്തിലൂടെ ഉത്സവത്തിന്റെ മാറ്റ് കുറയ്ക്കാതെ നോക്കാം. മനുഷ്യജീവന് സുരക്ഷ നൽകാനും പരിസ്ഥിതി മലിനീകരണം ഒഴിവാക്കാനും ഇത്തരം നടപടികൾ ഉപയോഗപ്പെടും. അധികാരികൾ ഇക്കാര്യത്തിൽ സത്വര നടപടികൾ എടുക്കണമെന്ന് ശാസ്ത്രവേദി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഡോ അച്യുത്ശങ്കർ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രെട്ടറി കെ. വിമലൻ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |