
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തിൽ ഒന്നാം പ്രതി ഡോ. എം.കെ. റാം മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും. റാമിന്റെ മുൻകൂർജാമ്യാപേക്ഷ കഴിഞ്ഞദിവസം തലശേരി ജില്ലാ അഡിഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു. നിതിൻരാജിന്റെ മരണത്തിൽ കേസെടുത്തതു മുതൽ ആരോപണവിധേയരായ അദ്ധ്യാപകർ ഡോക്ടർ റാമും സംഗീത നമ്പ്യാരും ഒളിവിലാണ്. സംഗീത നമ്പ്യാർക്ക് തലശേരി കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിരുന്നു. നിതിൻരാജിനെ കൂട്ടവിചാരണ ചെയ്യുമ്പോൾ പ്രിൻസിപ്പലിന്റെ മുറിക്ക് സമീപം റാമിന്റെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നെന്നും അതിനാൽ റാമിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പറഞ്ഞാണ് തലശേരി കോടതി റാമിന് മുൻകൂർ ജാമ്യം നിഷേധിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |