SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.59 PM IST

മാസറ്റേഴ്സ് ടെന്നിസ് സമാപിച്ചു

Increase Font Size Decrease Font Size Print Page
masters-tennis

തിരുവനന്തപുരം : ട്രിവാൻഡ്രം ടെന്നിസ് ക്ളബിൽ നടന്ന എം.ടി -400 സിരീസ് മാസ്റ്റേഴ്സ് ടെന്നിസ് ടൂർണമെന്റ് സമാപിച്ചു. ഇതാദ്യമായാണ് 400 സിരീസിന് ടി.ടി.സി വേദിയായത്.

40 വയസിന് മുകളിലുള്ളവരുടെ സിംഗിൾസിൽ വിശാഖ് വി.എസ് ജേതാവായി.45 വയസിന് മുകളിലുള്ളവരുടെ സിംഗിൾസിൽ കൃഷ്ണകുമാറിനെ കീഴടക്കി നരേന്ദ്രസിംഗ് കിരീടമുയർത്തി. 50 വയസിന് മുകളിലുള്ളവരുടെ ഡബിൾസിൽ ബിനുമണി -ശിവൻ ഗോവിന്ദ് സഖ്യവും 30 വയസിന് മുകളിലുള്ളവരുടെ ഡബിൾസിൽ അവർകൻ ആന്റണി -മാധൻ പി.വി കുമാർ സഖ്യവും ജേതാക്കളായി

80 വയസിൽ അധികം പ്രായമുള്ളവരുടെ വിഭാഗത്തിൽ ടോപ്‌സീഡ് സതീഷ് കുമാർ ജേതാവായി.ഫൈനലിൽ കൃഷ്ണൻ നായരെ 6-0,6-1 എന്ന സ്കോറിനാണ് കീഴടക്കിയത്. ടി.ടി.സി മുൻ പ്രസിഡന്റാണ് സതീഷ് കുമാർ. 75 വയസിലധികം പ്രായമുള്ളവരുടെ വിഭാഗത്തിൽ ഗോവിന്ദ് കൃഷ്ണയെ 6-4,6-3ന് തോൽപ്പിച്ച് മണിവാക്കം കിരീടം നേടി.

55+ വിഭാഗത്തിൽ ബിജു മണി വേണുഗോപാൽ മങ്ങാട്ടിനെ 5-7, 6-1,10-3 എന്ന സ്കോറിന് തോൽപ്പിച്ചു. 50+ വിഭാഗം ഫൈനലിൽ ബി​ജുവി​ന്റെ സഹോദരൻ ബി​നുമണി​ ശിവൻ ഗോവിന്ദനെ 7-5,6-2നാണ് കീഴടക്കിയത്. 60 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ രവിദീപ് സിംഗ് സാഹിയും 70 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ എ.ജെ.എസ് ഛാട്ട്‌വാളും ജേതാവായി.

TAGS: NEWS 360, SPORTS, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY