SignIn
Kerala Kaumudi Online
Thursday, 19 September 2024 8.09 AM IST

ഹസാരേയിൽ വിജയ കേരളം

Increase Font Size Decrease Font Size Print Page
cricket

വിജയ് ഹസാരേ ട്രോഫിയിൽ കേരളം ക്വാർട്ടർ ഫൈനലിൽ

അഞ്ചാം മത്സരത്തിൽ ഉത്താരാഖണ്ഡിനെ അഞ്ചുവിക്കറ്റിന് കീഴടക്കി

രാജ്കോട്ട് : ഗ്രൂപ്പ് റൗണ്ടിലെ അഞ്ചാം മത്സരത്തിൽ ഉത്തരാഖണ്ഡിനെ അഞ്ചുവിക്കറ്റിന് കീഴടക്കി സഞ്ജു സാംസൺ നയിക്കുന്ന കേരളത്തിന്റെ ചുണക്കുട്ടന്മാർ വിജയ് ഹസാരെ ട്രോഫിയുടെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഉത്തരാഖണ്ഡിനെ 50 ഓവറിൽ 224/9ൽ ഒതുക്കിയശേഷം 14.2 ഓവറും അഞ്ച് വിക്കറ്റും ശേഷിക്കേ ലക്ഷ്യത്തിലെത്തിയ കേരളം അഞ്ചുകളികളിൽ നാലുവിജയമോടെ എലൈറ്റ് ഗ്രൂപ്പ് ഡിയിൽ ഒന്നാമന്മാരായാണ് നേരിട്ട് ക്വാർട്ടർ ഫൈനലിന് ടിക്കറ്റെടുത്തത്.

ഗ്രൂപ്പിലെ മറ്റ് ടീമുകളായ മധ്യപ്രദേശിനും മഹാരാഷ്ട്രയ്ക്കും കേരളത്തിനൊപ്പം 16 പോയിന്റ് വീതമുണ്ടെങ്കിലും നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിലാണ് കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായത്. . രണ്ടാമതെത്തിയ മധ്യപ്രദേശ് പ്രീക്വാർട്ടറിനും യോഗ്യത നേടി. മഹാരാഷ്ട്ര പുറത്തായി.

71 പന്തുകളിൽ ഏഴു ഫോറും രണ്ടു സിക്സുമടക്കം 83 റൺസുമായി പുറത്താകാതെ നിന്ന സച്ചിൻ ബേബിയുടെ ഇന്നിംഗ്സാണ് കേരളത്തിന് അനായാസ ചേസിംഗ് ജയം സമ്മാനിച്ചത്. ഓപ്പണർ രോഹൻ എസ്. കുന്നുമ്മൽ (36 പന്തിൽ 26), സഞ്ജു (36 പന്തിൽ 33), വിഷ്ണു വിനോദ് (25 പന്തിൽ 34), വിനൂപ് മനോഹരൻ (27 പന്തിൽ 28) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, CRICKET
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.