തിരുവനന്തപുരം : മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്തിനെ ഉൾപ്പെടുത്തി കേരളം പുതിയ സീസൺ രഞ്ജി ട്രോഫിക്കുള്ള 30 അംഗ സാദ്ധ്യതാ ടീമിനെ പ്രഖ്യാപിച്ചു. ഒത്തുകളി വിവാദത്തിലെ വിലക്കിന് ശേഷം കേരളത്തിനായി സെയ്ദ് മുഷ്താഖ് ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും ശ്രീശാന്ത് കളിച്ചിരുന്നു.
സച്ചിൻ ബേബിയാണ് കേരള ടീമിന്റെ നായകൻ. വിഷ്ണു വിനോദാണു വൈസ് ക്യാപ്ടൻ.
ഇന്ത്യൻ താരം സഞ്ജു സാംസൺ ടീമിലുണ്ട്. എന്നാൽ പരിക്കിൽനിന്നു പൂർണമായി മോചിതനാകാത്ത റോബിൻ ഉത്തപ്പയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.
ജനുവരി 13 മുതൽ ബെംഗളൂരുവിലാണു രഞ്ജി ട്രോഫി മത്സരങ്ങൾക്കു തുടക്കമാകുക.വിദർഭ, ബംഗാൾ, രാജസ്ഥാൻ, ത്രിപുര, ഹരിയാന ടീമുകൾക്കെതിരായണ് ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തിന്റെ മത്സരങ്ങൾ.ഈ മാസം 30ന് കേരളടീമിന്റെ ക്യാമ്പ് വയനാട്ടിൽ തുടങ്ങും.
സാധ്യതാ ടീം: സച്ചിൻ ബേബി (ക്യാപ്ടൻ), വിഷ്ണു വിനോദ് (വൈസ് ക്യാപ്ടൻ), ആനന്ദ് കൃഷ്ണൻ, രോഹൻ കുന്നുമ്മൽ, വത്സൽ ഗോവിന്ദ്, പി. രാഹുൽ, സൽമാൻ നിസാർ, സഞ്ജു സാംസൺ, ജലജ് സക്സേന, സിജോമോൻ ജോസഫ്, കെ.സി. അക്ഷയ്, എസ്. മിഥുൻ, എൻ.പി. ബേസിൽ, എം.ഡി. നിഥീഷ്, മനു കൃഷ്ണൻ, ബേസിൽ തമ്പി, എഫ്. ഫനൂസ്, എസ്. ശ്രീശാന്ത്, അക്ഷയ് ചന്ദ്രൻ, വരുൺ നായനാർ (വിക്കറ്റ് കീപ്പർ), ആനന്ദ് ജോസഫ്, വിനൂപ് മനോഹരൻ, എം. അരുൺ, വൈശാഖ് ചന്ദ്രൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |